എലിപ്പനി വില്ലനാകുന്നു ; കരുതല്‍ വേണം

തിരുവനന്തപുരം:
സംസ്ഥാനത്ത് എലിപ്പനി അടക്കം പടർച്ചവ്യാധികള്‍ കുതിക്കുന്നു. ഈ വർഷം ഇതുവരെ 184 പേരാണ് എലിപ്പനിമൂലം മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ വിവിധ പകർച്ചവ്യാധികള്‍മൂലം മരിച്ചവരുടെ എണ്ണം 438 ആണ്. ഡെങ്കിയും കോളറയും ഷിഗല്ലയും ചിക്കൻ പോക്സുമടക്കം മരണകാരണമാകുന്നുണ്ട്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ പതിവായതോടെ എലിപ്പനി ബാധിതരുടെ എണ്ണവും വർധിക്കുകയാണ്.

സാധാരണ പ്രളയകാലത്താണ് എലിപ്പനി കേസുകള്‍ കൂടാൻ സാധ്യതയെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.
എന്നാല്‍ പ്രളയകാലത്തേക്കാള്‍ കൂടുതലാണ് ഈ വർഷത്തെ കേസുകളും മരണങ്ങളും. 2018-ല്‍ കേരളത്തിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകളുടെ എണ്ണം 2079. ഇതില്‍ മരിച്ചവരുടെ എണ്ണം 99-ഉം. 2019-ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകള്‍ 1211-ഉം മരണം 57-ഉം ആയിരുന്നു. കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇപ്പോഴത്തെ വ്യാപനത്തിന്‍റെ തീവ്രത വ്യക്തമാവുക. കേസുകള്‍ ഉയരുമ്പോഴും ഉന്നതതലയോഗം ചേർന്ന് ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണമെന്ന പൊതുനിർദേശമല്ലാതെ ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ക്ക് ആരോഗ്യവകുപ്പും തയാറായില്ല. മഴക്കാലം മൂലമുള്ള സ്വാഭാവിക രോഗപ്പകർച്ചയെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. എലിപ്പനി ജന്തുജന്യരോഗം എന്നതിനപ്പുറം തൊഴില്‍ജന്യരോഗം കൂടിയാണെന്ന പരിഗണനയോടെയുള്ള ഇടപെടല്‍ വേണമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. പാടത്തും പറമ്പിലും വെള്ളക്കെട്ടുകള്‍ക്ക് സമീപവും കൃഷിപ്പണിയില്‍ ഏർപ്പെടുന്നവർ, കശാപ്പുകാര്‍, കശാപ്പുശാലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരില്‍ രോഗബാധക്ക് സാധ്യതയേറെയാനെന്നതാണ് കാരണം. ഒരു ലിറ്റര്‍ എലി മൂത്രത്തില്‍ 100 മില്യൻ എന്ന കണക്കില്‍ രോഗാണുവിനെ പുറന്തള്ളുമെന്നാണ് കണക്ക്. രോഗാണുവിന്‍റെ പ്രധാനവാഹകരായ എലികളുടെയും പെരുച്ചാഴികളുടെയും മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തില്‍ കൂടിയാണ് രോഗം പ്രധാനമായും പകരുന്നത്.

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ

സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പഞ്ചായത്തായി മൂപ്പൈനാട്

ജില്ലയിലെ രണ്ടാമത്തെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ഗ്രാമപഞ്ചായത്തായി മൂപ്പൈനാട്. സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  പരിധിയിൽ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ

ടെൻഡർ ക്ഷണിച്ചു.

വനിതാ ശിശു വികസന ഓഫീസിന് കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 11 ന് വൈകിട്ട് മൂന്ന്

തോൽവി ഉറപ്പിച്ച സി പി എം രാഷ്ട്രീയ നാടകം കളിക്കുന്നു – യു ഡി എഫ്

കോട്ടത്തറ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാലാകാലങ്ങളായി കള്ളവോട്ട് നടത്തി സ്ഥാനങ്ങളിൽ കയറിപ്പറ്റിയ സി പി എം സ്ഥലത്ത് വർഷങ്ങളായി താമസമില്ലാത്തവരുടെ പേരുകൾ ആക്ഷേപത്തിൻ്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തപ്പോൾ പഞ്ചായത്ത് ഓഫീസിൽ രാഷ്ട്രീയ നാടകം അവതരിപ്പിക്കുകയാണെന്ന് യുഡിഎഫ്

നൂൽപ്പുഴയിൽ കടുവയുടെ ആക്രമണം; ഗർഭിണിയായ പശുവിനെയും കിടാവിനെയും കൊന്നു

നൂൽപ്പുഴ:നൂൽപ്പുഴ ഏഴേക്കർ കുന്നിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശുവും പശുക്കിടാവും ചത്തു. ഏഴേക്കർ കുന്ന് സ്വദേശി നാരായണിയുടെ പശുവിനെയും ഒരു വയസ്സുള്ള കിടാവിനെയുമാണ് കടുവ കൊന്നത്. ഇന്ന് രാവിലെ 11 മണിയോടെ മേയാൻ കെട്ടിയ

സന്നദ്ധം :ദുരന്ത നിവാരണ പരിശീലനം നടത്തി

മുട്ടിൽ: മുട്ടിൽ WOVHSS,NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ പരിശീലനം നടത്തി. NSS ആക്ഷൻ പ്ലാനിലെ “സന്നദ്ധം” പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൽപ്പറ്റ ഫയർ ആൻ്റ് റസ്ക്യൂ ടീമംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.