വൈത്തിരി താലൂക്കില്‍ ആനപ്പാറ, വട്ടക്കുണ്ട് ഉന്നതികളിലെ സഞ്ചരിക്കുന്ന പൊതുവിതരണ കേന്ദ്രത്തിലേക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ 1.5 ടണ്‍ കപ്പാസിറ്റിയുള്ള ചരക്ക് വാഹനം (ഫോര്‍ഃഫോര്‍) വാടകക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പരസ്യം പ്രസിദ്ധീകരിച്ച ഏഴ് ദിവസത്തിനകം ദര്‍ഘാസ് നേരിട്ടോ, തപാലായോ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസറുടെ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസിലും vythiritso@gmail.com ലും ബന്ധപ്പെടാം. ഫോണ്‍- 04936 255222, 9188527405.

കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ ജില്ലാ മിഷൻ സി.ഡി.എസ് ഭരണസമിതികളിൽ അക്കൗണ്ടൻ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ലഭിക്കും. ബി.കോം ബിരുദം,







