പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉടമസ്ഥതയിലുള്ള കെഎൽ-01-ബിഎ-5537 നമ്പർ മാരുതി സ്വിഫ്റ്റ് ഡിസയർ എസി കാർ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്വട്ടേഷനുകൾ ജനുവരി 22 വൈകിട്ട് നാലിനകം കൽപ്പറ്റ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 04936 202640

കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ ജില്ലാ മിഷൻ സി.ഡി.എസ് ഭരണസമിതികളിൽ അക്കൗണ്ടൻ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ലഭിക്കും. ബി.കോം ബിരുദം,







