വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചും ഗവ: എഞ്ചിനിയറിംങ്ങ് കോളേജ് മാനന്തവാടി വയനാട് ഭുമിത്ര സേനാ ക്ലബ്ബ് വിദ്യാർത്ഥികൾക്ക് തിരുനെല്ലി ബ്രഹ്മഗിരിയിലേയ്ക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പിൻ്റെ ഭാഗമായി ട്രക്കിങ്ങ് നടത്തി.സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി .എസ് .വേണു ,ടി .ബി .സത്യൻ എന്നിവർ ക്യമ്പിന് നേതൃത്വം നൽകി ,പരിസ്ഥിതി പ്രവർത്തകൻ പി.എ അരുൺ വിദ്യാർത്ഥികൾ ക്ലാസെടുത്തു.അധ്യാപകരായ സ്മിത കരുണൻ ,സാജിത് അസ്ലം ,ജാബിർ,അശ്വിൻ എം .ബി തുങ്ങിയവർ പങ്കെടുത്തു

ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണം; കെ പി എസ് ടി എ
മാനന്തവാടി : അധ്യാപകരോടും ജീവനക്കാരോടുമുള്ള നിഷേധാത്മക സമീപനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നാണ് സർക്കാർ പറയുന്നത്. 2024 ജൂലൈ







