മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവും പാർട്ടിയും മാനന്തവാടി റെയിഞ്ച് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ വാളാട് ടൗൺ പരിസരങ്ങളിൽ സ്ഥിരം മദ്യവിൽപന നടത്തിവന്ന വാളാട് ഇലവുങ്കൽ ഇ.എസ്.ഏലിയാസിനെ (51) വീട്ടിൽവച്ച് മദ്യവിൽപന നടത്തുന്നതിനിടെ 6.7 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം സഹിതം അറസ്റ്റ് ചെയ്തു. മാനന്തവാടി കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.
പ്രിവന്റീവ് ഓഫിസർ രഞ്ജിത്ത്.സി.കെ, സിവിൽ എക്സൈസ് ഓഫിസർമാരായ വിജേഷ്കുമാർ.പി., അമൽ ജിഷ്ണു.എസ്, സജിലാഷ്.കെ, മഹേഷ്.കെ.എം , ഷാഫി.ഒ, വനിതാ സിവിൽ ഓഫിസർ അഞ്ജുലക്ഷ്മി.എ , ഡ്രൈവർ സജീവ്.കെ.കെ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
വ്യാജമദ്യം മയക്കുമരുന്ന് എന്നിവയുടെ കടത്ത്, വിൽപന, ഉപയോഗം സംബന്ധിച്ച വിവരങ്ങൾ 04935 240012, 9400069667, 9400069670 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ ജില്ലാ മിഷൻ സി.ഡി.എസ് ഭരണസമിതികളിൽ അക്കൗണ്ടൻ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അപേക്ഷക കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ലഭിക്കും. ബി.കോം ബിരുദം,







