ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മുട്ടിൽ കോപ്പർ കിച്ചനിൽ നടന്ന പരിപാടി കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ ഹനീഫ ഉദ്ഘാടനം ചെയ്തു. സംരംഭകരുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, വായ്‌പ ലഭ്യത വർദ്ധിപ്പിക്കുക, ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് എം.എസ്.എം.ഇകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. കേന്ദ്ര സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആൻഡ് ആക്‌സലേറ്റിങ് എം.എസ്. എം.ഇ പെർഫോർമൻസ് (റാമ്പ്) പദ്ധതിയുടെ ഭാഗമായാണ് ബാങ്കേഴ്‌സ് മീറ്റ് നടത്തിയത്. നിലവിൽ ഉദ്യം രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ പങ്കാളിത്തത്തിന് പുറമെ പുതിയ സംരംഭങ്ങൾക്കുള്ള ഉദ്യം, കെ-സ്വിഫ്റ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യവും പരിപാടിയിൽ ഒരുക്കിയിരുന്നു. പരിപാടിയിൽ അറുപതിലധികം സംരംഭകർ പങ്കെടുത്തു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എ ജിഷ അധ്യക്ഷയായ പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ പി കുമാർ, മാനേജർ പി. എസ് കലാവതി, ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.എം മുരളീധരൻ, ജില്ലാ വ്യവസായ കേന്ദ്രം എ.ഡി.ഐ. ഒ മുഹമ്മദ് നയീം എന്നിവർ പങ്കെടുത്തു.

ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണം; കെ പി എസ് ടി എ

മാനന്തവാടി : അധ്യാപകരോടും ജീവനക്കാരോടുമുള്ള നിഷേധാത്മക സമീപനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നാണ് സർക്കാർ പറയുന്നത്. 2024 ജൂലൈ

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ആംബുലന്‍സുകളിലേക്ക് ദിവസവേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയും ഹെവി ഡ്രൈവിങ് ലൈസെന്‍സുമാണ് യോഗ്യത. വൈത്തിരി താലൂക്ക് പരിധിയിലെ 21 നും 50 നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍

സായാഹ്ന ഒ.പി ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. Facebook Twitter WhatsApp

ചരക്ക് വാഹനം വാടകയ്ക്ക്: ദര്‍ഘാസ് ക്ഷണിച്ചു

വൈത്തിരി താലൂക്കില്‍ ആനപ്പാറ, വട്ടക്കുണ്ട് ഉന്നതികളിലെ സഞ്ചരിക്കുന്ന പൊതുവിതരണ കേന്ദ്രത്തിലേക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ 1.5 ടണ്‍ കപ്പാസിറ്റിയുള്ള ചരക്ക് വാഹനം (ഫോര്‍ഃഫോര്‍) വാടകക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പരസ്യം പ്രസിദ്ധീകരിച്ച

വാഹന ലേലം

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉടമസ്ഥതയിലുള്ള കെഎൽ-01-ബിഎ-5537 നമ്പർ മാരുതി സ്വിഫ്റ്റ് ഡിസയർ എസി കാർ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്വട്ടേഷനുകൾ ജനുവരി 22 വൈകിട്ട് നാലിനകം കൽപ്പറ്റ

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സിമ്പോസിയം സംഘടിപ്പിച്ചു.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സിമ്പോസിയം സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന  സിമ്പോസിയം കാപ്പ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.