തിരുവനന്തപുരം:
സിബിഎസ്ഇ വിദ്യാർത്ഥികള്‍ക്ക് ആശ്വാസമായി 10,12 ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടെയും സിലബസ് 15% കുറയ്ക്കും. 2025 അദ്ധ്യയന വർഷം തന്നെ നടപ്പാക്കും. ഇന്റേണല്‍ അസസ്‌മെന്റ് മാർക്ക് 40% ആയി വർദ്ധിപ്പിക്കും. ഫൈനല്‍ എഴുത്തു പരീക്ഷയ്ക്ക് 60% മാർക്ക്. ഇംഗ്ലീഷ് സാഹിത്യം, സോഷ്യല്‍ സയൻസ് തുടങ്ങിയ തിരഞ്ഞെടുത്ത വിഷയങ്ങള്‍ക്ക് പുസ്‌തകം നോക്കി പരീക്ഷ എഴുതുന്ന ഓപ്പണ്‍ ബുക്ക് എക്സാം നടപ്പാക്കും. പ്രോജക്‌ട്, അസൈൻമെന്റ്, പീരിയോഡിക് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന ഇന്റേണല്‍ അസസ്‌മെന്റിനാണ് (നിരന്തര മൂല്യനിർണയം) കൂടുതല്‍ ഊന്നല്‍. നിലവില്‍ 10-ാം ക്ലാസില്‍ 20 ശതമാനവും 12-ല്‍ 30 ശതമാനവുമാണ് ഇന്റേണല്‍ മാർക്ക്. ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ കാണാതെ പഠിക്കുന്നതിന്റെ ഓർമ്മശക്തി പരിശോധിക്കുന്ന പരീക്ഷാരീതിയാണ് മാറുന്നത്. ഓർമ്മശക്തിയെ മാത്രം ആശ്രയിക്കാതെ വിശകലനം, വ്യാഖ്യാനം, പ്രായോഗിക ജ്ഞാനം എന്നിവയില്‍ കുട്ടികളുടെ ശേഷി വിലയിരുത്താം. ഇൻഡോറില്‍ സ്കൂള്‍ പ്രിൻസിപ്പല്‍മാരുടെ സമ്മേളനത്തില്‍ സിബിഎസ്ഇ അറിയിച്ചതാണിത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, വിദ്യാർത്ഥികളുടെ പഠന ഭാരം ലഘൂകരിക്കാനും വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനും സിലബസിലും പരീക്ഷാ മൂല്യനിർണയത്തിലും സുപ്രധാന മാറ്റങ്ങളാണ് വരുന്നത്.

പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ വന്‍ മാറ്റത്തിന് ഇപിഎഫ്ഒ
ജീവനക്കാര്‍ക്ക് ഇപിഎഫ് തുക യുപിഐ പേമെന്‌റ് ഗേറ്റ് വേ വഴി പിന്‍വലിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് എംപ്ലോയീസ് പ്രൊവിഡന്‌റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതുകൂടാതെ,







