പുൽപ്പള്ളി ടൗൺപ്രദേശം ഞായറാഴ്ച വരെ പൂർണ്ണമായും അടച്ചു.കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ടൗൺപ്രദേശം അടച്ചിടുന്നതെന്ന് ജില്ലാ കളക്ടർ.
ചലചരക്ക്,പച്ചക്കറി, മെഡിക്കൽ ഷോപ്പുകൾ എന്നിവയ് ക്ക് മാത്രമാണ് പ്രവർത്തനാനുമതി.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.