കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ അമ്ബലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടി. ആഴ്ച്ചകള്‍ക്ക് മുമ്ബ് കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ജയലക്ഷ്മി (48) യെയാണ് ഇവരുടെ സുഹൃത്ത് അമ്ബലപ്പുഴ കരൂർ സ്വദേശി ജയചന്ദ്രൻ കൊലപ്പെടുത്തിയത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് അമ്ബലപ്പുഴ കരൂരില്‍ തിരച്ചില്‍ നടത്തുകയാണ്.
ഇക്കഴിഞ്ഞ ആറാം തീയതിയാണ് ജയലക്ഷ്മിയെ കാണാതായത്. യുവതിയുടെ ബന്ധുവാണ് കാണാനില്ലെന്ന പരാതി നല്‍കിയത്. ഇവർ ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. വിജയലക്ഷ്മിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതിനിടെ എറണാകുളം പോലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടി. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും വിജയലക്ഷ്മിയും തമ്മില്‍ അടുപ്പമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
യുവതിയെ കൊന്നു കുഴിച്ചുമൂടി എന്ന് ജയചന്ദ്രൻ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജയചന്ദ്രനും ആയി ജയലക്ഷ്മി അടുത്ത സൗഹൃദത്തില്‍ ആയിരുന്നു. മറ്റൊരാളുമായി ജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരില്‍ പോലിസ് പരിശോധന നടത്തുന്നത്.
യുവതിയുടെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രൻ കെഎസ്‌ആർടിസി ബസ്സില്‍ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ കെഎസ്‌ആർടിസി ബസില്‍ നിന്നാണ് കണ്ടെത്തിയത്. കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. എറണാകുളം സെൻട്രല്‍ സ്റ്റേഷനില്‍ കൈമാറി. മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽനിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്.