ഈ ഭക്ഷണങ്ങൾ ഫാറ്റി ലിവര്‍ സാധ്യത വര്‍ദ്ധിപ്പിക്കും

കരള്‍ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അനാരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി ഘടകങ്ങള്‍ എന്നിവയെല്ലാം കരള്‍ രോഗസാധ്യത കൂട്ടുന്നു. കരള്‍ കോശങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ രോഗം. ‍ജങ്ക് ഫുഡ് പതിവായി കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ജങ്ക് ഫുഡുകളില്‍ ശുദ്ധീകരിച്ച കാർബോ ഹൈഡ്രേറ്റുകള്‍, അനാരോഗ്യകരമായ കൊഴുപ്പുകള്‍, കൃത്രിമ അഡിറ്റീവുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു.

ഫാറ്റി ലിവർ രോഗത്തിൻ്റെ ലക്ഷണങ്ങള്‍

1) ക്ഷീണവും ബലഹീനതയും

2) വയറിന്റെ വലത് ഭാഗത്ത് വേദന അനുഭവപ്പെടുക.

3) ചർമ്മവും കണ്ണുകളും മഞ്ഞ നിറത്തിലേക്ക് മാറുക.

4) അടിവയറിലോ കാലുകളിലോ വീക്കം

ഫാറ്റി ലിവർ രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ആറ് ഭക്ഷണങ്ങള്‍

പഞ്ചസാര പാനീയങ്ങളും സോഡകളും, സോഡ, എനർജി ഡ്രിങ്കുകള്‍ തുടങ്ങിയ പഞ്ചസാര അടങ്ങിയ പാനീയങ്ങളില്‍ ഫ്രക്ടോസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ പതിവായി കഴിക്കുന്നത് കരള്‍ വീക്കം, ഇൻസുലിൻ പ്രതിരോധം, കരളിലെ കൊഴുപ്പ് വർദ്ധിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

സംസ്കരിച്ച മാംസങ്ങള്‍

സോസേജുകള്‍, ഹോട്ട് ഡോഗ് തുടങ്ങിയ സംസ്കരിച്ച മാംസങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകളും പ്രിസർവേറ്റീവുകളും കൂടുതലാണ്. ഈ ഭക്ഷണങ്ങള്‍ കരളില്‍ ഓക്സിഡേറ്റീവ് സമ്മർദ്ദം വർദ്ധിപ്പിക്കും.

ഫാസ്റ്റ് ഫുഡ്

ബർഗറുകള്‍, ഫ്രൈകള്‍ എന്നിവയുള്‍പ്പെടെയുള്ള ഫാസ്റ്റ് ഫുഡുകളില്‍ ട്രാൻസ് ഫാറ്റുകളും ശുദ്ധീകരിച്ച കാർബോ ഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഫാറ്റി ലിവറിന് കാരണമാകുന്നു.

വെെറ്റ് ബ്രെഡ്, പേസ്ട്രികള്‍

വൈറ്റ് ബ്രെഡ്, പേസ്ട്രികള്‍, മറ്റ് ശുദ്ധീകരിച്ച കാർബോ ഹൈഡ്രേറ്റുകള്‍ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകും. ഇത് കാലക്രമേണ ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുന്നു.

ഐസ്ക്രീം, പേസ്ട്രികള്‍

ഐസ്ക്രീം, പേസ്ട്രികള്‍ തുടങ്ങിയ മധുരപലഹാരങ്ങളില്‍ പലപ്പോഴും പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങള്‍ കരളിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും.

ചിപ്സ്, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍

ചിപ്സ് പോലുള്ള ഭക്ഷണങ്ങളില്‍ ട്രാൻസ് ഫാറ്റും ഉപ്പും കൂടുതലാണ്. ഈ ഭക്ഷണങ്ങള്‍ കരളില്‍ വീക്കം വർദ്ധിപ്പിക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.