യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പില്‍ നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായവര്‍, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വ്യക്തികള്‍ തുടങ്ങിയവര്‍ക്കും ഇളവ് ലഭിക്കില്ല. ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് കാലയളവ്. യുഎഇയില്‍ സെപ്റ്റംബര്‍ ഒന്നിന് ശേഷം താമസ, വിസാ നിയമലംഘനം നടത്തിയവര്‍ക്ക് പുറമെ, മറ്റ് മൂന്ന് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട്‌സ് സെക്യൂരിറ്റി വ്യക്തമാക്കി. നിര്‍ദ്ദിഷ്ട തീയതിക്ക് ശേഷം ഒളിച്ചോടല്‍ അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കല്‍ പോലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യക്തികള്‍, യുഎഇ അല്ലെങ്കില്‍ മറ്റ് ജിസിസി രാജ്യങ്ങള്‍ പുറപ്പെടുവിച്ച നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായവര്‍, അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവര്‍ എന്നിവരെയാണ് പൊതുമാപ്പില്‍ നിന്ന് ഒഴിവാക്കിയത്. ഈ നിയമലംഘകര്‍ തുടര്‍നടപടികള്‍ക്കായി വയലേറ്റേഴ്‌സ് & ഫോറിനേഴ്‌സ് അഫയേഴ്‌സ് വകുപ്പിനെ സമീപിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ രണ്ട് മാസത്തേക്കായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട്, രണ്ട് മാസത്തേക്ക് കൂടി നീട്ടിനല്‍കുകയായിരുന്നു. നിയമലംഘകര്‍ എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പൊതുമാപ്പ് അവസാനിച്ചാല്‍ നിയമലംഘകര്‍ക്കായി പരിശോധന ശക്തമാക്കും. പിടിക്കപ്പെട്ടാല്‍ തടവും പിഴയും നാടുകടത്തലുമാകും ശിക്ഷ.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ