ബത്തേരി :ചുമട്ടു തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക,ചുമട്ടു തൊഴിലാളി നിയമം പരിഷ്കരിക്കുക,എൻ എഫ് എസ് എ ഗോഡൗണിലെയും,ബെവ്‌കോ ഗോഡൗണിലെയും തൊഴിലാളികളുടെ കൂലി വർദ്ധനവ് മുൻകാല പ്രാബല്യത്തോട് കൂടി നടപ്പിലാക്കുക,ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക,ടിമ്പർ മേഖലയിലെ തൊഴിലാളികളുടെ ജോലി സംരക്ഷിക്കുക, യന്ത്രങ്ങൾ ഉപയോഗിച്ച് ലോഡ് കയറ്റുന്നത് ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഡിസംബർ അഞ്ചിന് പണിമുടക്കി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കലക്ടറേറ്റുക ളിലേക്ക് മാർച്ച് നടത്തും.ഇതിന്റെ ഭാഗമായി സംയുക്കത ട്രേഡ് യൂണിയൻ ചുമട്ടു തൊഴിലാളി ബത്തേരി താലൂക് കൺവെൻഷൻ നടത്തി. INTUC ജില്ലാ പ്രസിഡന്റ് പി പി ആലി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. STU ജില്ലാ പ്രസിഡന്റ് സി മൊയ്‌ദീൻ കുട്ടി അധ്യക്ഷത വഹിച്ചു. CITU നേതാവ് പി രാമചന്ദ്രൻ,സലാം മീനങ്ങാടി,ഉമ്മർ കുണ്ടാട്ടിൽ,സി പി വർഗീസ്,ഇബ്രാഹിം തൈത്തൊടി,വി പി മൊയ്‌ദീൻ,സി കെ യോഹന്നാൻ,കെ ബാലകൃഷ്ണൻ സി എ ഗോപി തുടങ്ങിയവർ സംസാരിച്ചു

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്
അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച