കാവുംമന്ദം: ആരോഗ്യമുള്ള കുട്ടികൾക്ക് വിരബാധയില്ലാത്ത കുട്ടിക്കാലം എന്ന ലക്ഷ്യത്തോടെ ദേശീയ വിര വിമുക്ത ദിനത്തോടനുബന്ധിച്ച്
തരിയോട് ഗ്രാമ പഞ്ചായത്തും തരിയോട് സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി ദേശീയ വിര വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ച പരിപാടി
തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉൽഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ഉഷ കുനിയിൽ അധ്യക്ഷത
വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ അബ്ദുൽ അസിസ് പദ്ധതി വിശദീകരണം നടത്തി. ക്യാമ്പയിന്റെ ഭാഗമായി ഒന്നു മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് അംഗൻവാടികൾ, സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിര ഗുളികകൾ സൗജന്യമായി വിതരണം ചെയ്യും. വിര ബാധിതരായ കുട്ടികൾ പോഷണക്കുറവും വിളർച്ചയും കാരണം ക്ഷീണിതരായിരിക്കും. അത് കുട്ടികളുടെ പഠന മികവിനെയും കായിക ക്ഷമതയെയും സാരമായി ബാധിക്കും എന്നതിനാൽ വിര വിമുക്ത ക്യാമ്പയിന് വലിയ പ്രാധാന്യമുണ്ട്. ആരോഗ്യ പ്രവർത്തകരായ മൈമൂന അക്കൻ, നസ്രിയ എം, അസ്മില ഇ കെ തുടങ്ങിയവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബുഹസൻ സ്വാഗതവും ലേഖ എം.കെ നന്ദിയും പറഞ്ഞു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്