പനമരം ബ്ലോക്ക് പഞ്ചായത്ത് 2024-25 പദ്ധതിയില് ഉള്പ്പെടുത്തി നടപ്പിലാക്കുന്ന ഗോജീവ വാര്ഷിക സുരക്ഷ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി ഡിസംബര് നാലിന് രാവിലെ 11 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില് വെച്ച് വാക്ക് ഇന് ഇന്റര്വ്യൂ നടത്തും. അപേക്ഷകര് ബന്ധപ്പെട്ട രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. കൂടുതല് വിവരങ്ങള്ക്ക് 04936 284309, 9495030806

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







