കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള അവാര്‍ഡിന് കേരള മീഡിയ അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. 2023-2024 അദ്ധ്യയനവര്‍ഷം പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിന്. ഒന്നാം സമ്മാനം 25000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000 രൂപയും 10,000 രൂപയും ട്രോഫിയും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാഗസിന്റെ അഞ്ചുകോപ്പികള്‍ സഹിതം പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം, എഡിറ്ററുടെ വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ അടങ്ങിയ അപേക്ഷ 2024 ഡിസംബര്‍ 20നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 (ഫോണ്‍: 0484-2422068, 0471-2726275) എന്ന വിലാസത്തില്‍ അയക്കണം.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്