പനമരം:പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഗണിതവുമായി ബന്ധപ്പെട്ട ഏകദിന ശില്പശാല നടന്നു. മുൻ ഗണിത അധ്യാപകനായിരുന്ന സതീഷ് കുമാർ കെ.പി.വി ശില്പശാലക്ക് നേതൃത്വം നൽകി. സംഖ്യകളുടെ ചരിത്രവും വളർച്ചയും തുടർച്ചയും, പൈതഗോറിയൻ ത്രയങ്ങൾ, ജാമിതിയും ബീജഗണിതവും തമ്മിലുള്ള വ്യത്യാസം തുടങ്ങിയവ ലളിതമായും രസകരമായും കുട്ടികളിലേക്ക് എത്തിക്കാൻ ഈ ശില്പശാലയിലൂടെ സാധിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്