നാഷണല്‍ ആയുഷ് മിഷന് കീഴില്‍ വിവിധ യോഗ്യതയുള്ള മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in ല്‍ ലഭിക്കും. ഡിസംബര്‍ നാലിന് വൈകിട്ട് 5 നകം അപേക്ഷകള്‍ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ നേരിട്ടോ ഗവ. ജില്ലാ ഹോമിയോ ആശുപത്രി അഞ്ചുകുന്നിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ലഭിക്കണം.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







