നടവയൽ: നാൽപ്പത്തിമൂന്നാമത് വയനാട് റവന്യൂ ജില്ലാ സ്ക്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ടി.സിദ്ധീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. യു.പി ഹൈസ്ക്കൂൾ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലും ഓവറോൾ നേടിയ മാനന്തവാടി ഉപജില്ലയ്ക്ക് ടി.സിദ്ധീഖ് എം.എൽ.എ എവറോളിംഗ് ട്രോഫി വിതരണം ചെയ്‌തു. യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻറി വിഭാഗങ്ങളിലും സെക്കൻ്റ് ഓവറോൾ നേടിയ സുൽത്താൻ ബത്തേരി ഉപജില്ലക്ക് മുഖ്യഥിതിയായി പങ്കെടുത്ത ജില്ല കലക്ടർ മേഘശ്രീ ഐ എ എസ് ട്രോഫി നൽകി.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ