പിണങ്ങോട്: നടവയൽ വച്ച് നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഡബ്ലിയു. ഓ. എച്ച് എസ് .എസ് പിണങ്ങോട് ,ഹയർ സെക്കൻഡറി വിഭാഗത്തിൽ ജേതാക്കളായി. ഹയർസെക്കൻഡറി വിഭാഗത്തിൽ 110 പോയിൻറ് നേടിയാണ് പിണങ്ങോട് ഓവറോൾ കിരീടം ചൂടിയത്. 18 വ്യക്തിഗത ഇനങ്ങളിലും 4 ഗ്രൂപ്പിനങ്ങളിലും ആയി 55 വിദ്യാർത്ഥികൾ പങ്കെടുത്തു. 8 വ്യക്തിഗത ഇനങ്ങളിലും ഒരു ഗ്രൂപ്പിനത്തിലും ജില്ലയിൽ ഒന്നാം സ്ഥാനം നേടി വിദ്യാലയത്തിലെ 15 വിദ്യാർത്ഥികൾ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി. മോണോ ആക്ട് നാടൻപാട്ട് എന്നീ രണ്ടിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ വൈഗ എസ് ദിനേശും, മാപ്പിളപ്പാട്ട് ഉറുദു ഗസൽ എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ ഹെമിൻ സിഷ യും, അറബിക് ഉപന്യാസം, അറബിക് കവിത രചന എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ അദീബും മേളയുടെ താരങ്ങളായി. വിജയികളായ വിദ്യാർത്ഥികളെയും കൺവീനർമാരായ ആബിദ് , അനീഷ് പി, ഷംനാസ് താജുനിസ എന്നിവരെയും പിടിഎയും മാനേജ്മെൻ്റും അനുമോദിച്ചു.

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.
കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ