മുന്‍ഗണനാ വിഭാഗത്തിലുള്ള എ.എ.വൈ (മഞ്ഞ), പി.എച്ച്.എച് (പിങ്ക്) റേഷന്‍ കാര്‍ഡ് ഉടമകളുടെയും അംഗങ്ങളുടെയും വിവരങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായി ഇ കെ.വൈ.സി ചെയ്യാത്ത പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യം ലഭ്യമാകും. മേല്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളതും നിലവില്‍ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്നതുമായവര് വിവരങ്ങള്‍ എന്‍.ആര്.കെ വിഭാഗത്തിലേക്ക് മാറ്റണം. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ മരണസര്‍ട്ടിഫിക്കറ്റ് സഹിതം അക്ഷയ കേന്ദ്രങ്ങളിലോ ഓണ്‍ലൈന്‍ സേവനങ്ങള്‍ മുഖേനയോ ഇവരുടെ പേരുകള്‍ നീക്കം ചെയ്യണം.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ