മേപ്പാടി: വനംവകുപ്പ് കൽപ്പറ്റ ഫ്ളയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ
അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിൽ മലമാനിൻ്റെ ഇറച്ചിയുമായി ഒരാൾ പിടിയിൽ. മേപ്പാടി കല്ലുവയൽ കോട്ടനാട് എസ്റ്റേറ്റിന് സമീപം താമസിക്കുന്ന പടവെട്ടി പുത്തൻപുരയിൽ ജിനു പി.വി (49) നെയാണ് മലമാനിന്റെ ഇറച്ചിയു മായി പിടികൂടിയത്. ജിനു വിൻ്റെ വീട് പരിശോധിച്ചപ്പോൾ മൂന്ന് കിലോ മലമാനി ന്റെ ഇറച്ചിയും ഷോക്ക് വെച്ച് മാനിനെ പിടിക്കുന്നതിന് ഉപയോഗിച്ച കേബിളും, കത്തികളും, ഇറച്ചി തൂക്കാൻ ഉപയോഗിച്ച ത്രാസും, മലമാനിൻ്റെ തലയടക്ക മുള്ള ജഡാവശിഷ്ടങ്ങളും കണ്ടെടുത്തു. ഫ്ളയിംങ്ങ് സ്‌ക്വാഡ് മഹസർ തയ്യാ റാക്കി കേസ് രജിസ്റ്റർ ചെയ്ത‌് തുടർ നടപടികൾക്കും അന്വേഷണത്തിനുമായി മേപ്പാടി റെയ്ഞ്ച് വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. ഫ്ളയിംങ്ങ് സ്ക്വാ ഡിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.ആർ ഗൗരി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ എ.ആർ സിനു, കെ.ആർ മണികണ്‌ഠൻ, വിപിൻദാസ് കൊച്ചിക്കാരൻ കെ.സി, എസ്.സുരേഷ് കുമാർ അനീഷ് ചന്ദ്രൻ കെ.എം, സംഗീത് കരുണാകരൻ, ഫോറസ്റ്റ് ഡ്രൈവർ കെ.കെ രവീന്ദ്രൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം