പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.

വികസന സമിതി യോഗത്തിലെ അജണ്ടകളിൽ ഓരോ വകുപ്പും സ്വീകരിച്ച നടപടികൾ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

പദ്ധതികളുടെ വിശദമായ തൽസ്ഥിതി വിവരങ്ങൾ ഓരോ വകുപ്പും ലഭ്യമാക്കണമെന്നും സമയബന്ധിതമായി നടപടികൾ സ്വീകരിച്ച് റിപ്പോര്‍ട്ട് അറിയിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നൽകി. അതിദരിദ്രരായ പട്ടിക വിഭാഗക്കാരുടെ ഭവന നിര്‍‌മാണ പദ്ധതി, വന്യമൃഗങ്ങൾ കാരണമായുണ്ടാകുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാര വിതരണം, ദേശീയപാതയോരത്തെ കാടുകൾ നീക്കം ചെയ്യൽ, പാതയോരങ്ങളിലെ അപകടകരമായ മരങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ പ്രവൃത്തികളിലെ പുരോഗതി യോഗം വിലയിരുത്തി നിര്‍ദേശങ്ങൾ നൽകി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇൻ ചാര്‍ജ് കെ എസ് ശ്രീജിത്ത്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭരണപഠനയാത്രയ്ക്ക് ജാം ജും ഹൈപ്പർമാർക്കറ്റിൽ സ്വീകരണം നൽകി

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ സംഘടിപ്പിച്ച ഭരണ പഠനയാത്രയിൽ പങ്കെടുത്ത ന്യൂ ജെൻ ലീഡേഴ്‌സിന് വേറിട്ട അനുഭവം സമ്മാനിച്ചുകൊണ്ട് ജാം

ക്വട്ടേഷൻ ക്ഷണിച്ചു.

മാനന്തവാടി ഗവ കോളേജ് ലബോറട്ടറികളിലേക്ക് വിവിധ രാസ വസ്തുക്കൾ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 15 വൈകിട്ട് മൂന്നിനകം മാനത്താവടി ഗവ. കോളജിൽ നൽകേണ്ടതാണ്. ഫോൺ- 04935 240351, 9539596905. Facebook Twitter

സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി – പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഒക്‌ടോബറിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, ഇലക്ട്രിക്കൽ വയറിങ് ആന്റ് സർവ്വീസിങ് (വയർമാൻ

അപ്രന്റിസ് നിയമനം

ജില്ലയിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് എൻജിനീറിങ് അപ്രന്റിസ് നിയമനം നടത്തുന്നു. സിവിൽ, കെമിക്കൽ, എൺവയോയോൺമെന്റൽ വിഭാഗങ്ങളിൽ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 28 വയസ്. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപെടുത്തിയ

അക്രഡിറ്റഡ് ഓവർസിയർ നിയമനം

നെന്മേനി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസിയർ നിയമനം നടത്തുന്നു. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ സിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ, മൂന്നു വർഷത്തിൽ വർഷത്തിൽ കുറയാത്ത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.