സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും, പ്ലസ് ടു/ വിഎച്ച്എസ്ഇ അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്കും നേടിയവർക്ക് അപേക്ഷിക്കാം. എസ് സി/എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് മാർക്ക് പരിധി യഥാക്രമം 70 ശതമാനവും 80 ശതമാനവുമാണ്. മാർക്ക് ലിസ്റ്റ് (ഡിജി ലോക്കർ സർട്ടിഫിക്കറ്റ്), ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പ്, കർഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന യൂണിയൻ സാക്ഷ്യപത്രം, എസ് സി/എസ് ടി വിദ്യാർത്ഥികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. ഓഗസ്റ്റ് 30വരെ അപേക്ഷ സ്വീകരിക്കും. അപ്പീൽ അപേക്ഷകൾ 2025 സെപ്തതംബർ 15 വരെ തൃശ്ശൂർ ചീഫ് എക്സിക്യുട്ടീവ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷ ഫോം എ യുടെ മാതൃക www.agriworkersfund.orgൽ ലഭ്യമാണ്. ഫോണ്‍: 04936 204602.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







