ജില്ലയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഡിസംബര്‍ 31 ന് മുമ്പായി അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി കേരള സര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് അതിഥി ആപ്പ്. ഇന്‍ഷൂറന്‍സ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തും. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകള്‍, കരാറുകാര്‍, ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ നിര്‍ബന്ധമായും അതിഥി പോര്‍ട്ടലില്‍ ഇതര സംസ്ഥാന തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിപ്പിക്കേണ്ടതാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അതിഥി ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ജില്ലാ ലേബര്‍ ഓഫീസ് എന്നിവടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കല്‍പ്പറ്റ – 8547655684, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ മാനന്തവാടി 04935-201071, 8547655686, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സുല്‍ത്താന്‍ ബത്തേരി 04936-220522, 8547655690,ജില്ലാ ലേബര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ – 04936-203905

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ