തിരുവനന്തപുരം :
ഗതാഗത നിയമം ലംഘിച്ച് റോഡില്‍ വെച്ച് റീല്‍സ് ചിത്രീകരിക്കുന്നവർക്കെതിരെ കർശന നടപടിക്ക് പോലീസിന് നിർദ്ദേശം നല്‍കി മനുഷ്യാവകാശ കമ്മിഷൻ. കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മിഷൻ ജുഡിഷ്യല്‍ അംഗം കെ.ബൈജുനാഥ് പോലീസിന് നിർദ്ദേശം നല്‍കിയത്. സ്വീകരിച്ച നടപടി നാലാഴ്ചയ്ക്കകം അറിയിക്കണം. യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോർട്ട് കോഴിക്കോട് പോലീസ് കമ്മിഷണറും സമർപ്പിക്കണം. പത്രവാർത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ: വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഇടപെടല്‍.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







