ബത്തേരി: കുടുംബശ്രീ നയീചേതന 3.0 ദേശീയ ജൻഡർ ക്യാമ്പയിനിന്റെ
ഭാഗമായി വയനാട് ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് അസോസിയേഷനും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി നടത്തിയ ക്രിക്കറ്റ് ടൂർണ്ണമെ ന്റിൽ കേരളത്തിൽ ആദ്യമായി നടത്തിയ വനിതകളുടെ സൗഹൃദ മത്സര ത്തിൽ സുൽത്താൻ ബത്തേരി സി.ഡി.എസ് ജേതാക്കളായി. എല്ലാ രംഗ ത്തും സ്ത്രീകൾക്ക് തങ്ങളുടേതായ ഇടം കണ്ടെത്താൻ കഴിയുമെന്ന് ഇതിലൂടെ ബത്തേരി സി.ഡി.എസ് തെളിയിച്ചതായി സിഡിഎസ് ചെയർ പേഴ്സൺ സുപ്രിയ അനിൽകുമാർ അറിയിച്ചു.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







