തിരുവനന്തപുരം :
ഗതാഗത നിയമം ലംഘിച്ച് റോഡില്‍ വെച്ച് റീല്‍സ് ചിത്രീകരിക്കുന്നവർക്കെതിരെ കർശന നടപടിക്ക് പോലീസിന് നിർദ്ദേശം നല്‍കി മനുഷ്യാവകാശ കമ്മിഷൻ. കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മിഷൻ ജുഡിഷ്യല്‍ അംഗം കെ.ബൈജുനാഥ് പോലീസിന് നിർദ്ദേശം നല്‍കിയത്. സ്വീകരിച്ച നടപടി നാലാഴ്ചയ്ക്കകം അറിയിക്കണം. യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോർട്ട് കോഴിക്കോട് പോലീസ് കമ്മിഷണറും സമർപ്പിക്കണം. പത്രവാർത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ: വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഇടപെടല്‍.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







