കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിൽ കെഎസ്ആർടിസി.

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിൽ കെഎസ്ആർടിസി. യാത്രക്കാരുടെ എണ്ണവും വരുമാനവും കൂടി. ആഗസ്‌തിൽ 21.65 കോടി മാത്രമായിരുന്ന വരുമാനം നവംബറിൽ 62.68 കോടിയായി ഉയർന്നു. ആഗസ്‌തിൽ 99 ലക്ഷം യാത്രക്കാരായിരുന്നത്‌ നവംബറിൽ 2.31 കോടിയായി.
സെപ്‌തംബറിൽ 37.02 കോടിയും ഒക്‌ടോബറിൽ 47.47 കോടിയുമാണ്‌ പ്രതിമാസ വരുമാനം.
വൈവിധ്യമാർന്ന സർവീസ് ഓപ്പറേഷൻ രീതികളിലൂടെ കെഎസ്ആർടിസിക്ക്‌ പുതുജീവൻ നൽകുന്ന മാനേജ്‌മെന്റിനെയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പൊതുഗതാഗതത്തിന്റെ തിരിച്ചുവരവിനായി സർക്കാർ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.
ബസ്‌ ഓൺ ഡിമാൻഡ്‌ സർവീസും അൺലിമിറ്റഡ്‌ ഓർഡിനറി സർവീസും ജനങ്ങളെ ആകർഷിച്ചു. ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും മത്സര പരീക്ഷകൾക്കായും പ്രത്യേക സർവീസ്‌ നടത്തുന്നുണ്ട്‌.
കെഎസ്‌ആർടിസി ലോജിസ്‌റ്റിക്‌സ്‌, ഫുഡ്‌ ട്രക്ക്‌ പദ്ധതി, കുടുംബശ്രീയുടെ പിങ്ക്‌ കഫേ തുടങ്ങിയവയും ശ്രദ്ധേയമാണ്‌. സീറ്റ്‌ റിസർവേഷനായി എന്റെ കെഎസ്‌ആർടിസി എന്ന മൊബൈൽ ആപ്പിനും രൂപം നൽകി.
മാസം വരുമാനം യാത്രക്കാരുടെ എണ്ണം
2020 ആഗസ്‌ത്‌ 21.65 കോടി 99 ലക്ഷം
സെപ്‌തംബർ 37.02 കോടി 1.48 കോടി
ഒക്‌ടോബർ 47.47 കോടി 1.81 കോടി
നവംബർ 62.68 കോടി 2.31 കോടി

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.