കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ് ശിക്ഷയും ആയിരം രൂപ പിഴയും വിധിച്ചു.
പെണ്‍കുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി തട്ടിക്കൊണ്ടുപോയി, പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, പോക്‌സോ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതി പ്രതികള്‍ക്കെതിരെ ശിക്ഷ വിധിച്ചത്. അറുപത് സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ 117 രേഖകളും പരിശോധിച്ചശേഷമാണ് കോടതി വിധി. വിധിയില്‍ തൃപ്തനല്ലെന്ന് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ പറഞ്ഞു. പ്രതിക്ക് വധശിക്ഷ നല്‍കുംവരെ പോരാടുമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ വ്യക്തമാക്കി.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്ക്ക് മുന്ഗണന. സര്ട്ടിഫിക്കറ്റുകളുടെ അസല്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10