കൽപ്പറ്റ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.ഷർഫുദ്ദീന്റെ നേതൃ
ത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ,റെയിഞ്ച്, ജില്ലാ പോലീസിൻ്റെ ലഹരി വിരുദ്ധ സ്ക്വാഡ്, കെ 9 ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ സംയുക്തമായി കൽ പ്പറ്റയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ ബസ് യാത്രികനിൽ നിന്നും 172.37 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബംഗളൂരു- തിരൂർ സ്വകാര്യ ബസി ലെ യാത്രക്കാരനായ മലപ്പുറം വെള്ളവങ്ങാട് വളനി സ്വദേശി മാഞ്ചേരി വീട്ടിൽ ഷംനാസ് എം (33) എന്നയാളിൽ നിന്നാണ് ഇന്ന് പുലർച്ചെ മയക്കുമരുന്ന് പിടി കൂടിയത്. ഇയാൾ എംഡിഎംഎ ബാംഗ്ലൂരിൽ നിന്നും മേടിച്ച് ശരീരത്തിൽ ഒളി പ്പിച്ച് മഞ്ചേരിയിലേക്ക് വിൽപ്പനക്കായി കൊണ്ടു പോവുകയായിരുന്നു. 20 വർ ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. എക്സൈസ് സർ ക്കിൾ ഇൻസ്പെക്ടർ റ്റി ഷർഫുദ്ദീൻ, പോലീസ് സബ് ഇൻസ്പെക്ടർ എൻ.വി ഹരീഷ്‌കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ