ടൈപ്പ് 1 പ്രമേഹ ബോധവത്കരണവും പഠന.ക്ലാസ്സും കൽപ്പറ്റയിൽ സംഘടിപ്പിച്ചു

കൽപ്പറ്റ:തിരുവനന്തപുരം ജ്യോതിദേവ് ഡയബറ്റീസ് ആൻഡ് റിസർച്ച് സെന്ററിന്റെ ഡ്രീംസ് പ്രാക്ടിക്കൽ പ്രോഗ്രാം ടൈപ്പ് 1 ഡയബറ്റിക് വെൽഫയർ സൊസൈറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മറ്റിയും ചേർന്ന് ടൈപ്പ് 1 പ്രമേഹ ബോധവത്കരണവും പഠന ക്ലാസും സംഘടിപ്പിച്ചു. കൽപ്പറ്റ വ്യാപാര ഭവനിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഡ്രീംസ് പ്രാക്ടിക്കൽസ് ഡയറക്ടർ മിസിസ് ഗോപിക കൃഷ്ണൻ അധ്യക്ഷയായി.
ഡോക്ടർ മനോജ് കുമാർ ടി, (ലെക്ചറർ, ഡയറ്റ്, വയനാട്) ടൈപ്പ് 1 പ്രമേഹ ബാധിതരും അവരുടെ മാതാപിതാക്കളും ജീവിതത്തെ എങ്ങനെ സമഗ്രമായി നേരിടണമെന്നും ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കണമെന്നും വിശദീകരിച്ചു. ഡോ. യാസീൻ ഉനൈസ് (സെൻട്രൽ ഹെഡ്, ജ്യോതിദേവ് ഡയബറ്റീസ് ആൻഡ് റിസർച്ച് സെന്റർ) ക്ലാസുകൾ നയിച്ചു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൈപ്പ് 1 ഡയബറ്റിക് കുട്ടികൾക്കായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് സംഷാദ് മരക്കാർ വിശദീകരിച്ചു.

അബ്ദുൾ ജലീൽ ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി ജനറൽ സെക്രട്ടറി പരിപാടിയുടെ സ്വാഗതം നിർവഹിച്ചു. KVVES ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയ്, ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, ഡോ. മുഹമ്മദ് റാസിഫ് (ഡയബറ്റോളജിസ്റ്റ്, അറോഗ്യ ഹോസ്പിറ്റൽ), സംഷാദ് ബത്തേരി, സന്തോഷ് എക്സൽ, സിജിത്ത് ചന്ദ്രകാന്തി, ജിതേഷ് മാത്യു (ISPAE സർട്ടിഫൈഡ് ഡയബറ്റിക് എഡ്യുക്കേറ്റർ) തുടങ്ങിയവർ ആശംസകൾ പങ്കുവെച്ചു.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിൽ സഹകരിച്ച എല്ലാവരോടും T1DWS ജില്ലാ കമ്മറ്റിയുടെ പ്രതിനിധി ജോസ് കൃതജ്ഞത പ്രകടിപ്പിച്ചു.

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്

പെൻഷൻ മസ്റ്ററിങ്;ഏഴ് ലക്ഷത്തോളം പേര്‍ പുറത്ത്

സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് അവസാനിക്കാൻ ആറ് ദിവസം ശേഷിക്കെ പുറത്തുള്ളത് 6,76,994 പേർ. കാർഷിക പെൻഷൻ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, ക്ഷേമ പെൻഷൻ എന്നീ ഇനങ്ങളിലായി സംസ്ഥാനത്ത്

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍*

ന്യൂഡൽഹി: രാജ്യത്ത് വിമാനത്താവളംവഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും. മുംബെെ,ഡൽഹി,ചെന്നെെ വിമാനത്താവളങ്ങളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. 2021 മുതല്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍*

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250-ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ

12ാം ദിനവും സ്വര്‍ണവില കുറഞ്ഞു

ഒരു പവന് സ്വർണ്ണത്തിന്റെ ഇന്നത്തെ വില 73,440 രൂപ സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി

കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.