ശ്രേയസ് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ ചുള്ളിയോട് യൂണിറ്റിന്റെ സഹകരണത്തോടെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കമ്മ്യൂണിറ്റി പ്രോഗ്രാം സംഘടിപ്പിച്ചു. നെന്മേനി ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജി കോട്ടയിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് അസിസ്റ്റൻറ് ഡയറക്ടർ ഫാ.അലൻ തോമസ് ഒ.ഐ.സി.അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യ സന്ദേശം നൽകി.യൂണിറ്റ് പ്രസിഡൻറ് ഒ. ജെ. ബേബി,ലില്ലി വർഗീസ്,ലിസി, ഡിലോൺ,അഭിന്യ,ഉഷ ഷാജു, ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.വിവിധ കലാ പരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തിട്ടുണ്ടോ..?
ആധാർ നമ്പർ എന്നത് വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാർ. ആധാർ സുരക്ഷിതമാക്കിയില്ലെങ്കില് ജീവിതത്തിലെ മുഴുവൻ സാമ്പാദ്യവും നഷ്ടമാകാൻ കാരണമാകും. അതില്‍ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏക വഴി