ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയിലുള്‍പ്പെടുത്തി എടവക ഗ്രാമപഞ്ചായത്തിലെ പുതിയിടംകുന്ന്, പൈങ്ങാട്ടേരി, മാനന്തവാടി ഗവ കോളേജ് ബസ് സ്റ്റോപ്പ്, പായോട്, കാരക്കുനി, കാപ്പുംചാല്‍, പുലിക്കാട്, കുന്നമംഗലം, മാനന്തവാടി പോളിടെക്‌നിക് ജങ്ഷന്‍, തോണിച്ചാല്‍ – ഇരുമ്പുപാലം, കാവണക്കുന്ന്, ഇടഞ്ചേരി നാല് സെന്റ് കോളനി, കൊയിലേരി – കമ്മന പാലം എന്നിവിടങ്ങളില്‍ ലോമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 30,00,000 രൂപയുടെ ഭരണാനുമതി ലഭിച്ചു.
ടി. സിദ്ദിഖ് എം.എല്‍.എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ കടൂര്‍ -ചോലമല, എളമ്പലേരി – അരണമല, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കളം- പന്തി പൊയില്‍ – വാളാരംകുന്ന് എന്നീ സ്ഥലങ്ങളില്‍ ഹാങ്ങിങ് ആന്‍ഡ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് 61,40,000 രൂപയുടെയും വൈത്തിരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ലാപ്‌ടോപ്പ് , അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 2,67,791 രൂപയുടെയും ഭരണാനുമതി ലഭിച്ചു.