ചിക്കന്‍ കഴിക്കുന്നവരാണോ? ഗ്യാസ്ട്രിക് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാമെന്ന് പഠനം

ഏറ്റവും കൂടുതല്‍ പേർ ആസ്വദിച്ചു കഴിക്കുന്ന വിഭവങ്ങളാണ് ചിക്കന്‍ കൊണ്ട് തയ്യാറാക്കുന്നത്. ചുവന്ന മാംസത്തേക്കാള്‍ ദഹിക്കാന്‍ എളുപ്പമുളളതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇറച്ചിയുംകൂടിയാണിത്. അതുകൊണ്ടുതന്നെ പലരും രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ കോഴിയിറച്ചി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കോഴിയിറച്ചിയുടെ കാര്യത്തില്‍ ഇനി ശ്രദ്ധ വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ബിഎംജെ ഓപ്പണില്‍ പ്രസിദ്ധീകരിച്ച ഒരു പിയര്‍-റിവ്യൂഡ് പഠനത്തിലാണ് ദീര്‍ഘകാല ചിക്കന്‍ ഉപയോഗം ഗ്യാസ്ട്രിക് കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗ്യാസ്‌ട്രോഇന്റെസ്റ്റെനല്‍ കാന്‍സറുകള്‍ മൂലമുളള മരണങ്ങളുടെ വര്‍ധനവിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയത്.
gastric cancer
ദിവസവും ചിക്കന്‍ കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു

ദിവസേനെ കട്ടിയയുള്ളതും എണ്ണമയമുളളതും എരിവുളളതുമായ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ആമാശത്തിന് നേരിയ വീക്കം ഉണ്ടായേക്കാം. ഇത് പെട്ടെന്ന് കുഴപ്പങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആമാശയത്തിലെ സംരക്ഷണ കലകള്‍ ദുര്‍ബലപ്പെട്ടുതുടങ്ങും. കോഴിയിറച്ചി കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നാരുകളുടെ കുറവ് ഉണ്ടാകുന്നു.അതേസമയം പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അവ ആരോഗ്യകരമായ ദഹനത്തെ സഹായിക്കുകയും ആമാശയ പാളിക്ക് സമ്മര്‍ദ്ദമുണ്ടാക്കാതിരിക്കുകയും ചെയ്യും.

കോഴിയിറച്ചിയുടെ അപകടകരമായ പാചക രീതികള്‍

കോഴിയിറച്ചി പ്രോട്ടീന്‍ സ്രോതസാണെങ്കിലും അത് പാചകം ചെയ്യുന്നരീതി വളരെ പ്രധാനപ്പെട്ടതാണ്. ഉയര്‍ന്ന ചൂടില്‍ പാചകം ചെയ്യുന്നത്, പ്രത്യേകിച്ച് വറുത്തതും പൊരിച്ചതും ആകുമ്പോള്‍ അവയില്‍ ഹൈറ്ററോസൈക്ലിക് അമിനുകള്‍ പോലുള്ള സംയുക്തങ്ങള്‍ ഉണ്ടാകുന്നു. ഇവ കോശങ്ങളെ നശിപ്പിക്കുന്നു. എന്നാല്‍ ചിക്കന്‍ വേവിച്ചോ വേവിച്ച പച്ചക്കറികള്‍ക്കൊപ്പം കഴിക്കുന്നതോ ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു.
gastric cancer
സംസ്‌കരിച്ച കോഴി ഇറച്ചിയും കാന്‍സറും

സംസ്‌കരിച്ച ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ അതായത് നഗറ്റുകള്‍, സോസേജുകള്‍, ഫ്രോസണ്‍ ചെയ്ത വറുത്ത ഇറച്ചി എന്നിവയില്‍ നൈട്രേറ്റുകള്‍, പ്രിസര്‍വേറ്റീവുകള്‍ ഇയൊക്കെ അടങ്ങിയിട്ടുണ്ട്. ഇവ ആമാശയ പാളിയെ പ്രകോപിപ്പിക്കുന്നു. ഏത് സംസ്‌കരിച്ച മാംസമായാലും അത് ഗ്യാസ്‌ട്രോഇന്റസ്‌റ്റെനല്‍ കാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ പഠനത്തില്‍ ഇതേ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നുണ്ട്.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.