കാര്‍ഷിക മേഖലയിലെ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ കാര്‍ഷിക യന്ത്രവത്ക്കരണ ഉപപദ്ധതി മുഖേന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. കാര്‍ഷിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ വിളവെടുപ്പാനന്തര, വിള സംസ്‌കരണ, മൂല്യ വര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്ലിഡിയോടെ നല്‍കും. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 60 ശതമാനം വരെയും കര്‍ഷക കൂട്ടായ്മകള്‍, എഫ്.പി.ഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതി തുകയുടെ 40 ശതമാനവും സഹായം നല്‍കും. യന്ത്രവത്ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കാനും ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കാനും കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 സതമാനം എന്ന നിരക്കില്‍ 8 ലക്ഷം രൂപയും സാമ്പത്തിക സഹായം ലഭിക്കും. പദ്ധതിയിലേക്ക്് ജനുവരി 15 മുതല്‍ വ്യക്തിഗത ഗുണഭോക്താക്കളുടെ പോര്‍ട്ടലില്‍ അപേക്ഷ നല്‍കണം. പദ്ധതിയില്‍ അംഗമാവുന്നതിന് കര്‍ഷകര്‍ക്ക് http://agrimachinery.nic.in/index വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍- 9383471924, 9383471925

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്