ബത്തേരി :കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ലയിലെ ബി.എഡ്, ഡി.എൽ.എഡ്. വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരങ്ങളിൽ മീനങ്ങാടി ബി.എഡ്. കോളേജ് ചാമ്പ്യന്മാരായി. ബത്തേരി മാർ ബസോലിയോസ് ബി.എഡ്. കോളേജ് രണ്ടാം സ്ഥാനവും കണിയാമ്പറ്റ് ബി.എഡ്. സെന്റർ മൂന്നാം സ്ഥാനവും നേടി. കഥാരചന, കവിതാ രചന, ഉപന്യാസ രചന, പെൻസിൽ ഡ്രോയിംഗ്, ജലച്ഛായം, കോളേജ് മാഗസിൻ ഇനങ്ങളിലായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി നൂറോളം അദ്ധ്യാപക വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. സുൽത്താൻ ബത്തേരി ഡയറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കെ.പി.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് ഗിരീഷ് കുമാർ പി.എസ്. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാന നിർവ്വാഹക സമിതിയംഗം ബിജു മാത്യു, സജിൻ, ജില്ലാ പ്രസിഡണ്ട് ഷാജു ജോൺ, അനൂപ് ടി.എം. രാമചന്ദ്രൻ കെ.കെ, ജിജോ കുര്യാക്കോസ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.