ഇഞ്ചി വില കുത്തനെ കൂപ്പുകുത്തി;പ്രതിസന്ധിയിലായി വിളവെടുപ്പ്

അടുത്ത കാലത്തായി രാജ്യത്ത് ഏറ്റവും കുടുതൽ ഇഞ്ചി കൃഷി ചെയ്യുന്നത് മലയാളി കർഷകരാണ്. കേരളത്തിൽ ഭൂമി കിട്ടാതായതോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി അവിടെ ഇഞ്ചി കൃഷി ചെയ്യുന്ന ആയിരകണക്കിന് കർഷകരാണുള്ളത്. ഇവർക്ക് ആശ്വാസമായി കഴിഞ്ഞ വർഷം ഇഞ്ചിക്ക് ഉയർന്ന വില ലഭിച്ചിരുന്നു. കോവിഡ് കാലം മുതൽ 2022 മാർച്ച് വരെ 60 കിലോ ചാക്കിന് 600 രൂപയായിരുന്നു ഇഞ്ചി വില. മാർച്ചിന് ശേഷം ഉയർന്ന് ചാക്കിന് 1500 രൂപ വരെയായി. 2024 ആഗസ്റ്റിൽ ഒരു കിലോ ഇഞ്ചിക്ക് 150 രൂപയായിരുന്നത് കുതിച്ചുയർന്ന് 2O24 ഒക്ടോബറിൽ കിലോക്ക് 200 ‘ രൂപയായി. എന്നാൽ അത് വിളവെടുപ്പ് കാലമായിരുന്നില്ല. 2024 ഡിസംബറിന് ശേഷം വിളവെടുപ്പ് ആരംഭ ഘട്ടത്തിൽ വില കുത്തനെ ഇടിഞ്ഞു. ഇപ്പോൾ 60 കിലോ ചാക്കിന് 1250 രൂപയായി.ഉൽപ്പാദന ചിലവിന്റെ പകുതി മാത്രമാണിത്.
കഴിഞ്ഞ വർഷം ഉയർന്ന വില കൊടുത്ത് വിത്ത് വാങ്ങിയാണ് കർഷകർ പലരും വിളവിറക്കിയത്. കർണാടകത്തിലും തമിഴ് നാട്ടിലും ഉയർന്ന മുതൽ മുടക്കിലാണ് കൃഷി. വില കുറഞ്ഞതോടെ പ്രതിസന്ധിയിസഹായിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് നാഷണൽ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ്.പി.ഒ. ) ഭാരവാഹികൾ ആവശ്യപ്പെട്ടു.
വില കുറഞ്ഞതോടെ കൂടിയ പണിക്കൂലി കൊടുത്ത് തൊഴിലാളികളെ കൂട്ടി ഇഞ്ചി പറിച്ചെടുത്ത് വൃത്തിയാക്കി മാർക്കറ്റിലെത്തിക്കാൻ കഴിയുന്നില്ലന്നും പലരുടെയും സാമ്പത്തിക നില പാടെ തകർന്നെന്നും കർഷകർ പറയുന്നു. കടുത്ത വേനലിന് മുമ്പ് ഇഞ്ചി പറിച്ചെടുത്തില്ലങ്കിൽ വലിയ നഷ്ടമായിരിക്കും ഉണ്ടാവുക. ഭൂമിയുടെ പാട്ടം, പണിക്കൂലി, വളങ്ങൾക്ക് ഉയർന്ന് വില, ജലസേചനത്തിനുളള ചിലവുകൾ എന്നിവ കണക്കാക്കിയാൽ 60 കിലോ ചാക്കിന് 3000 രൂപയെങ്കിലും കർഷകർക്ക് ലഭിക്കണം.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *