അത്തിനിലം നെല്ലിച്ചോട് ചെക്ക്ഡാമിൽ യുവാവ് മുങ്ങി മരിച്ചു. അപ്പാട് പഞ്ചമി നഗറിലെ ഗോപിയുടെ മകൻ അനിൽ (29) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണാണ് അപകടം. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അനിലിൻ്റെ മക്കളും കൂടെയുണ്ടായിരുന്നെങ്കിലും സുരക്ഷിതരാണ്.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്