പനമരം: പനമരം ഗ്രാമപഞ്ചായത്ത് അംഗം ബെന്നി ചെറിയാന് മർദനമേറ്റ സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഏഴ് പേർക്കെതിരെയാണ് പനമരം പോലീസ് വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടു ത്തത്. പനമരം ടൗണിൽ വെച്ചാണ് ഇന്നലെ രാത്രി എട്ട് മണിയോടെ ബെന്നിക്ക് മർദനമേറ്റത്.
പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി