മദ്യത്തിന് വില കൂടി ; ഇനി രാസലഹരിയിലേക്കോ..?

സംസ്ഥാനത്ത് മദ്യ വിലവര്‍ധനവ് നിലവില്‍ വന്നു. പക്ഷേ, മദ്യത്തില്‍ നിന്നു അകലുകയും രാസ ലഹരി തേടിപോകുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുമോ എന്നാണ് ഇപ്പോഴുള്ള ആശങ്ക. പക്ഷേ, എംഡിഎംഎ ഉള്‍പ്പടെയുള്ള രാസ ലഹരിയാണ് ഉപയോഗിക്കുന്നതെങ്കിലല്‍ ലഹരി ഒരു ദിവസത്തില്‍ കൂടുതല്‍ നില്‍ക്കുമെന്നാണ് യുവാക്കളുടെ പക്ഷം. സംസ്ഥാനത്തെ മദ്യ വരുമാനത്തില്‍ കുറവു വന്നത് യുവതലമുറ രാസ ലഹരിയിലേക്ക് തിരിയുന്നു എന്ന സൂചനയാണ് നല്‍കുന്നത്. സര്‍ക്കാരിന് കീഴില്‍ ലഹരി വിമുക്ത പ്രവര്‍ത്തനം നടത്തുന്ന വിമുക്തി മിഷന്റെ 2018 ഓഗസ്റ്റ് മുതല്‍ 2022 ജൂണ്‍ വരെയുള്ള കണക്ക് പരിശോധിച്ചാല്‍, സംസ്ഥാനത്ത് ലഹരിയുമായി ബന്ധപ്പെട്ട് കൗണ്‍സിലിങ്ങിനായി വിമുക്തിയിലേക്കെത്തിയത് നേരിട്ടുള്ള 2035 കേസും, 8342 ടെലിഫോണിക് കേസും അടക്കം ആകെ 10377 കേസാണ്. അതില്‍ തന്നെ 951 എണ്ണം 21 വയസില്‍ താഴെയുള്ള കുട്ടികളുടേതും. രണ്ട് വര്‍ഷം കൂടി പിന്നിട്ടപ്പോള്‍ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. രാസ ലഹരി ഉപയോഗിക്കുന്ന 21 വയസില്‍ താഴെയുള്ള യുവാക്കളുടെ എണ്ണവും വര്‍ധിച്ചു. സ്ലീപ്പര്‍ സെല്ലുകളായി ഒളിഞ്ഞിരിക്കുന്ന ഡ്രഗ് ഡീലര്‍മാര്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ കണ്ണിചേര്‍ക്കുകയാണ്. നഗരങ്ങളില്‍ പിടിക്കെപ്പെടാന്‍ സാധ്യത കൂടുതലായതിനാല്‍ ഗ്രാമങ്ങള്‍ കേന്ദ്രീകിരിച്ചാണ് സംഘങ്ങള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ലഹരി ശൃംഖലയിലെ ഏറ്റവും താഴേ തട്ടിലുള്ള ഉപഭോക്താക്കള്‍, ചെറുകിട ഡീലര്‍മാര്‍ എന്നീ നിലകളിലാണ് വിദ്യാര്‍ത്ഥികള്‍ കണ്ണികളാക്കപ്പെടുന്നത്. സ്‌കൂള്‍ പരിസരത്തും വീടിനടുത്ത പ്രദേശങ്ങളിലുമുള്ള ചെറു പോക്കറ്റുകളില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെക്കുന്ന ലഹരി സംഘത്തിലെ കണ്ണികള്‍, സ്‌കൂളിന്റെ സമീപ പ്രദേശങ്ങളിലെ കടകള്‍ എന്നിവയൊക്കെയാണ് കുട്ടികളിലേക്ക് ചെറുതും മാരകവുമായ ലഹരി പദാര്‍ത്ഥങ്ങള്‍ വന്നുചേരുന്ന വഴികള്‍. ലഹരി വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുക എന്നതിനപ്പുറത്തേക്ക് ഏതാനും കുട്ടികളില്‍ നിന്ന് ഒരുപാട് കുട്ടികളിലേക്ക് ലഹരി ഉപഭോഗം പടര്‍ത്തിവിടുക, അതുവഴി ഒരു തലമുറയെ മുഴുവന്‍ ലഹരിക്കടത്തിന്റെ കണ്ണികളാക്കുക എന്നതാണ് ലഹരി കച്ചവടക്കാരുടെ ലക്ഷ്യമെന്ന് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, എക്‌സൈസ് പോലീസ് കേസുകള്‍, എന്നിവ വിശകലനം ചെയ്താല്‍ വ്യക്തമാകും. മുമ്പ് കഞ്ചാവുവരെയുള്ള ലഹരി ഉല്പന്നങ്ങളുടെ പേരുകള്‍ മാത്രമായിരുന്നു നമുക്ക് പരിചിതമെങ്കില്‍ ഇന്ന് കഞ്ചാവ് പുകയില പോലെ സാധാരണമായി. തുടക്കക്കാരെന്ന നിലയില്‍ മാത്രമാണ് പലരും കഞ്ചാവ് ഉപയോഗിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന മെറ്റാഫിറ്റാമിന്‍, ആല്‍ഫെറ്റാമിന്‍, എല്‍എസ്ഡിഎ തുടങ്ങിയ ന്യൂജെന്‍ ഡ്രഗുകളാണ് വിദ്യാര്‍ത്ഥികളിലേക്കെത്തുന്നതില്‍ ഭൂരിഭാഗവും. ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ പുതുതലമുറയ്ക്കിടയില്‍ ഐസ് മെത്ത്, കല്ല്, പൊടി, കല്‍ക്കണ്ടം , ക്രിസ്റ്റല്‍ മെത്ത്, ഷാബു, ക്രിസ്റ്റല്‍, ഗ്ലാസ്, ഷാര്‍ഡ്, ബ്ലൂ, ഐസ്, ക്രിസ്റ്റല്‍, സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിലാണ് അറിയപ്പെടുന്നത്. ഇത്തരം ലഹരി വസ്തുക്കള്‍ക്ക് ലക്ഷങ്ങളാണ് മതിപ്പുവില. പുതുതലമുറ ലഹരി’യുടെ രൂപഘടന, ഒളിച്ചു സൂക്ഷിക്കാനുള്ള സൗകര്യം, അവയുണ്ടാക്കുന്ന അഡിക്ഷന്‍ എന്നിവയെല്ലാമാണ് കുട്ടികളെ അവയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍. രാസലഹരികള്‍ രക്ഷിതാക്കള്‍ക്ക് പലപ്പോഴും തിരിച്ചറിയാനും കഴിയില്ല. മക്കള്‍ ലഹരിക്ക് അടിമയായി അതിൻ്റെ പാർശ്വഫലങ്ങള്‍ പ്രകടമാക്കുമ്പോഴാകും പലപ്പോഴും രക്ഷിതാക്കള്‍ അപകടം തിരിച്ചറിയുക.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *