മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം. ഗാന്ധിയുടെ ഓര്‍മ്മകള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടങ്ങള്‍ തന്നെയാണ് ഈ ദിനത്തിന്‍റെ സന്ദേശം. എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്നാണ് മഹാത്മാഗാന്ധി ലോകത്തോട് വിളിച്ചു പറഞ്ഞത്. ഗാന്ധിയുടെ ജീവിതം മാത്രമല്ല മരണവും സന്ദേശമാണ്. 1948 ജനുവരി 30-ന് നാഥുറാം വിനായക് ഗോഡ്സെ എന്ന ഭ്രാന്തന്‍റെ വെടിയേറ്റു വി‍ഴുമ്പോള്‍ ‘ഹേ റാം’ എന്ന് ഹൃദയം നുറുങ്ങി വിളിച്ചത് മഹാത്മഗാന്ധി മാത്രമല്ല മതവര്‍ഗ്ഗീയവിഷം തീണ്ടാത്ത മനുഷ്യകുലം ഒന്നാകെയായിരുന്നു. 1869 ഒക്ടോബര്‍ 2-ന് പോര്‍ബന്തറില്‍ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി 22ാം വയസ്സില്‍ ബാരിസ്റ്ററായി. 21 വര്‍ഷം വര്‍ണ്ണ വിവേചനത്തിന്‍റെ തടവറകള്‍ നിറഞ്ഞ ദക്ഷിണാഫ്രിക്കയില്‍ ജീവിച്ചപ്പോള്‍ മനസ്സിലുണര്‍ന്ന വിമോചനചിന്തയാണ് ബാരിസ്റ്റര്‍ ഗാന്ധിയെ മഹാത്മാഗാന്ധിയാക്കിയത്. അവസാനത്തെ മനുഷ്യനും ചങ്ങലകള്‍ ഭേദിക്കുന്നതുവരെയുള്ള പോരാട്ടമാണ് തന്‍റെ ജീവിതദൗത്യമെന്ന് ഗാന്ധി മനസ്സിലുറപ്പിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. 1914-ല്‍ ഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷമാണ് ഇന്ത്യന്‍ സ്വതന്ത്ര്യസമരം ഒരു മതേതര ബഹുജന മുന്നേറ്റമായത്. 1917-ല്‍ ചമ്പാരന്‍ സത്യാഗ്രത്തിലൂടെ ഇന്ത്യയിലെ കര്‍ഷകമഹാശക്തിയെ ഗാന്ധി സ്വാതന്ത്ര്യസമരത്തിന്‍റെ മുഖ്യശക്തിയാക്കി. ഖിലാഫത്ത് സമരം, നിസ്സഹകരണ സമരം, ഉപ്പ് സത്യാഗ്രം, ക്വിറ്റിന്ത്യാ പ്രക്ഷോഭം എന്നിങ്ങനെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളുടെ പ്രവാഹത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് പിടിച്ചുനില്‍ക്കാനായില്ല. 1947 ആഗസത് 15-ന് രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടാണെങ്കിലും ഇവിടെ സ്വാതന്ത്ര്യത്തിന്‍റെ പതാക പാറിപ്പറന്നു. വിഭജനത്തില്‍ അതീവ ദു:ഖിതനായ ഗാന്ധി ആ ആഘോഷങ്ങളിലൊന്നും പങ്കെടുത്തില്ല. മാത്രമല്ല അദ്ദേഹം വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ മുറിവേറ്റ ജനതയെ സമാശ്വസിപ്പിക്കുന്ന സത്യാഗ്രഹത്തിലായിരുന്നു. ഒരേസമയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മാത്രമല്ല ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുമുള്ള ദ്വിമുഖ പോരാട്ടമായിരുന്നു മഹാത്മഗാന്ധിയുടെ സ്വാതന്ത്ര്യസമര ജീവിതം. ഗാന്ധിയെ വെടിവെച്ചു കൊന്നിട്ടും വിദ്വേഷ രാഷ്ട്രീയത്തിന്‍റെ വിഷം ശമിക്കാത്തവര്‍ രാജ്യത്തിന്‍റെ മതനിരപേക്ഷതയുടെ നെഞ്ചിലേക്കാണ് ഇപ്പോള്‍ തുടരെ തുടരെ വെടിയുതിര്‍ത്തുകൊണ്ടിരിക്കുന്നത്. അവിടെ ഗാന്ധിയുടെ ഓര്‍മ്മകളെ പോലെ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍വശക്തമായ മറ്റൊരു ആയുധവുമില്ല.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.