സംസ്ഥാനത്ത് മദ്യ വിലവര്‍ധനവ് നിലവില്‍ വന്നു. പക്ഷേ, മദ്യത്തില്‍ നിന്നു അകലുകയും രാസ ലഹരി തേടിപോകുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുമോ എന്നാണ് ഇപ്പോഴുള്ള ആശങ്ക. പക്ഷേ, എംഡിഎംഎ ഉള്‍പ്പടെയുള്ള രാസ ലഹരിയാണ് ഉപയോഗിക്കുന്നതെങ്കിലല്‍ ലഹരി ഒരു ദിവസത്തില്‍ കൂടുതല്‍ നില്‍ക്കുമെന്നാണ് യുവാക്കളുടെ പക്ഷം. സംസ്ഥാനത്തെ മദ്യ വരുമാനത്തില്‍ കുറവു വന്നത് യുവതലമുറ രാസ ലഹരിയിലേക്ക് തിരിയുന്നു എന്ന സൂചനയാണ് നല്‍കുന്നത്. സര്‍ക്കാരിന് കീഴില്‍ ലഹരി വിമുക്ത പ്രവര്‍ത്തനം നടത്തുന്ന വിമുക്തി മിഷന്റെ 2018 ഓഗസ്റ്റ് മുതല്‍ 2022 ജൂണ്‍ വരെയുള്ള കണക്ക് പരിശോധിച്ചാല്‍, സംസ്ഥാനത്ത് ലഹരിയുമായി ബന്ധപ്പെട്ട് കൗണ്‍സിലിങ്ങിനായി വിമുക്തിയിലേക്കെത്തിയത് നേരിട്ടുള്ള 2035 കേസും, 8342 ടെലിഫോണിക് കേസും അടക്കം ആകെ 10377 കേസാണ്. അതില്‍ തന്നെ 951 എണ്ണം 21 വയസില്‍ താഴെയുള്ള കുട്ടികളുടേതും. രണ്ട് വര്‍ഷം കൂടി പിന്നിട്ടപ്പോള്‍ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. രാസ ലഹരി ഉപയോഗിക്കുന്ന 21 വയസില്‍ താഴെയുള്ള യുവാക്കളുടെ എണ്ണവും വര്‍ധിച്ചു. സ്ലീപ്പര്‍ സെല്ലുകളായി ഒളിഞ്ഞിരിക്കുന്ന ഡ്രഗ് ഡീലര്‍മാര്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ കണ്ണിചേര്‍ക്കുകയാണ്. നഗരങ്ങളില്‍ പിടിക്കെപ്പെടാന്‍ സാധ്യത കൂടുതലായതിനാല്‍ ഗ്രാമങ്ങള്‍ കേന്ദ്രീകിരിച്ചാണ് സംഘങ്ങള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ലഹരി ശൃംഖലയിലെ ഏറ്റവും താഴേ തട്ടിലുള്ള ഉപഭോക്താക്കള്‍, ചെറുകിട ഡീലര്‍മാര്‍ എന്നീ നിലകളിലാണ് വിദ്യാര്‍ത്ഥികള്‍ കണ്ണികളാക്കപ്പെടുന്നത്. സ്‌കൂള്‍ പരിസരത്തും വീടിനടുത്ത പ്രദേശങ്ങളിലുമുള്ള ചെറു പോക്കറ്റുകളില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെക്കുന്ന ലഹരി സംഘത്തിലെ കണ്ണികള്‍, സ്‌കൂളിന്റെ സമീപ പ്രദേശങ്ങളിലെ കടകള്‍ എന്നിവയൊക്കെയാണ് കുട്ടികളിലേക്ക് ചെറുതും മാരകവുമായ ലഹരി പദാര്‍ത്ഥങ്ങള്‍ വന്നുചേരുന്ന വഴികള്‍. ലഹരി വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുക എന്നതിനപ്പുറത്തേക്ക് ഏതാനും കുട്ടികളില്‍ നിന്ന് ഒരുപാട് കുട്ടികളിലേക്ക് ലഹരി ഉപഭോഗം പടര്‍ത്തിവിടുക, അതുവഴി ഒരു തലമുറയെ മുഴുവന്‍ ലഹരിക്കടത്തിന്റെ കണ്ണികളാക്കുക എന്നതാണ് ലഹരി കച്ചവടക്കാരുടെ ലക്ഷ്യമെന്ന് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, എക്‌സൈസ് പോലീസ് കേസുകള്‍, എന്നിവ വിശകലനം ചെയ്താല്‍ വ്യക്തമാകും. മുമ്പ് കഞ്ചാവുവരെയുള്ള ലഹരി ഉല്പന്നങ്ങളുടെ പേരുകള്‍ മാത്രമായിരുന്നു നമുക്ക് പരിചിതമെങ്കില്‍ ഇന്ന് കഞ്ചാവ് പുകയില പോലെ സാധാരണമായി. തുടക്കക്കാരെന്ന നിലയില്‍ മാത്രമാണ് പലരും കഞ്ചാവ് ഉപയോഗിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന മെറ്റാഫിറ്റാമിന്‍, ആല്‍ഫെറ്റാമിന്‍, എല്‍എസ്ഡിഎ തുടങ്ങിയ ന്യൂജെന്‍ ഡ്രഗുകളാണ് വിദ്യാര്‍ത്ഥികളിലേക്കെത്തുന്നതില്‍ ഭൂരിഭാഗവും. ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ പുതുതലമുറയ്ക്കിടയില്‍ ഐസ് മെത്ത്, കല്ല്, പൊടി, കല്‍ക്കണ്ടം , ക്രിസ്റ്റല്‍ മെത്ത്, ഷാബു, ക്രിസ്റ്റല്‍, ഗ്ലാസ്, ഷാര്‍ഡ്, ബ്ലൂ, ഐസ്, ക്രിസ്റ്റല്‍, സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിലാണ് അറിയപ്പെടുന്നത്. ഇത്തരം ലഹരി വസ്തുക്കള്‍ക്ക് ലക്ഷങ്ങളാണ് മതിപ്പുവില. പുതുതലമുറ ലഹരി’യുടെ രൂപഘടന, ഒളിച്ചു സൂക്ഷിക്കാനുള്ള സൗകര്യം, അവയുണ്ടാക്കുന്ന അഡിക്ഷന്‍ എന്നിവയെല്ലാമാണ് കുട്ടികളെ അവയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍. രാസലഹരികള്‍ രക്ഷിതാക്കള്‍ക്ക് പലപ്പോഴും തിരിച്ചറിയാനും കഴിയില്ല. മക്കള്‍ ലഹരിക്ക് അടിമയായി അതിൻ്റെ പാർശ്വഫലങ്ങള്‍ പ്രകടമാക്കുമ്പോഴാകും പലപ്പോഴും രക്ഷിതാക്കള്‍ അപകടം തിരിച്ചറിയുക.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ: Onam Bumper BR-105 (04/10/2025) നറുക്കെടുപ്പ് പൂർണ ഫലം
1st Prize Rs.25,00,00,000/- [Rs.25 Crores](Common to all series) TH 577825 Agent Name: Agency No.:. 🔳Consolation Prize Rs.5,00,000/- (Remaining all series) TA 577825 TB 577825 TC