പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരം സബ്സിഡി തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്ഫർ രീതി നടപ്പാക്കുന്നത് സർക്കാരിന്റെ പരിഗണനയില്‍. മാർച്ചോടെ ഇത് നടപ്പാക്കാനാണ് പൊതുവിതരണ വകുപ്പ് ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥതലത്തില്‍ ചർച്ചകള്‍ പൂർത്തിയാക്കി. കേന്ദ്ര പൊതുവിതരണ മാർഗ്ഗ നിർദേശപ്രകാരമാണ് നടപടി. അരിയടക്കമുള്ള റേഷൻ സാധനങ്ങള്‍ക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് രീതി. പിന്നാക്കവിഭാഗം കാർഡുകളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. സംസ്ഥാനത്തെ 14 താലൂക്കുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നത്. എന്നാല്‍ ഇത് സംസ്ഥാനത്തെ റേഷൻ സമ്പ്രദായത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി റേഷൻവ്യാപാരി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. മഹാരാഷ്ട്ര, അസം, ആന്ധ്രാപ്രദേശ്, ഹരിയാണ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ പോണ്ടിച്ചേരി, ചണ്ഡീഗഢ്, ദാദ്രാനഗർ ഹവേലി എന്നിവിടങ്ങളിലും ഡിബിടി സമ്പ്രദായം നടപ്പാക്കിയിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ തുടക്കത്തില്‍ അരിക്ക് കിലോഗ്രാമിന് 22 രൂപയും ഗോതമ്പിന് 16 രൂപയുമാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. പാചകവാതക വിതരണമേഖലയിൽ അടക്കം മുമ്പ് ഇത് നടപ്പാക്കിയിട്ടുണ്ട്. ഒരുകിലോ അരി പൊതുവിതരണ സമ്പ്രദായത്തില്‍ ഗുണഭോക്താവിലേക്ക് എത്തിക്കുന്നതിന് 99.70 രൂപ സർക്കാരിന് ചെലവ് വരുന്നുണ്ടെന്നാണ് കണക്ക്.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്