ഇന്ധന കളര്‍ കോഡ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും വാഹനങ്ങളില്‍ ഇന്ധന കളര്‍ കോഡുകള്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പ്രസ്താവം. ആര്‍ട്ടിക്കിള്‍ 142 പ്രകാരം വാഹന ഉടമകള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനായി ഇടപെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പെട്രോളിന് നീലയും ഡീസലിന് ഓറഞ്ചും നിറമുള്ള സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇന്ധനത്തിന്റെ തരം തിരിച്ചറിയാന്‍ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അഭയ് എസ്‌ ഓക്ക, എജിമസിഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. രാജ്യവ്യാപകമായി ഈ പദ്ധതി പ്രായോഗികമാക്കുന്നതിന് മോട്ടോര്‍ വാഹന നിയമപ്രകാരം ചില പരിമിതികളുണ്ടെന്നും ഇത് ആര്‍ട്ടിക്കിള്‍ 142 പ്രകാരം പരിഹരിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ ഉത്തരവ് നടപ്പാക്കണമെന്നും അല്ലെങ്കില്‍ കോടതി അധികാരം വിനിയോഗിക്കുമെന്നും ചൂണ്ടിക്കാട്ടി. 2018-ലെ ഉത്തരവിനും 2019-ലെ മോട്ടോര്‍ വാഹന ചട്ട ഭേദഗതിക്കും ഇടയില്‍ പൊരുത്തക്കേടുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ രജിസട്രേഷന്‍ മാര്‍ക്കിങ്ങിനായി പ്രത്യേക ഡിസ്‌പ്ലേ ഏരിയ നല്‍കിയെങ്കിലും ഹോളോഗ്രാമോ കളര്‍ കോഡോ നല്‍കിയിരുന്നില്ലെന്നും കോടതി പരാമര്‍ശിച്ചു. ഓര്‍ഡറുകള്‍ പാസാക്കുന്നത് കൊണ്ട് മാത്രം പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ലെന്നും കളര്‍ കോഡുകള്‍ നടപ്പിലാക്കണമെന്നും ഹോളോഗ്രാമുകള്‍ക്കും കളര്‍ കോഡിങ്ങിനും അതിന്റേതായ നേട്ടമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. നിലവിലെ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിലെ നടപടികള്‍ പ്രകാരം ഡീസല്‍ വാഹനങ്ങളെ തിരിച്ചറിയാന്‍ കഴിയുമെന്നും കോടതി പറഞ്ഞു. ഇത് പ്രകാരം 2018-ല്‍ ഇന്ധന തരങ്ങള്‍ തിരിച്ചറിയുന്നതിനും മലിനീകരണ നിയന്ത്രണ നടപടികള്‍ കാര്യക്ഷമമാക്കുന്നതിനുമായി ഹോളോഗ്രാം അടിസ്ഥാനമാക്കിയുള്ള കളര്‍ കോഡ് സിസ്റ്റം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 2018-ലെ നിര്‍ദേശം ഡല്‍ഹിയില്‍ മാത്രം പ്രായോഗിക്കമാക്കേണ്ടതല്ല, രാജ്യത്താകമാനം ആ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2018-ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം 2020 ഓഗസ്റ്റ് മുതല്‍ ഹൈ സെക്യൂരിറ്റി രജിസ്ട്രഷന്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്ക് കളര്‍ കോഡുള്ള സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 5,500 രൂപ പിഴയും ഈടാക്കുന്നുണ്ട്.

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

അസമിൽ തന്ത്രങ്ങൾ പാളിയെന്ന് കോൺ​ഗ്രസ്; പ്രവചനങ്ങൾ തള്ളി തൃണമൂൽ, എക്സിറ്റ് പോളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും

പശ്ചിമ ബംഗാളിലെയും അസമിലെയും എക്സിറ്റ് പോൾ ഫലങ്ങളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും. പ്രവചനങ്ങൾ പാടേ തള്ളിയ തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ ബിജെപി അമ്പത് സീറ്റ് കടക്കില്ലെന്ന് പറഞ്ഞു. അസമിൽ തന്ത്രങ്ങൾ പാളിയെന്നാണ് കോൺ​ഗ്രസ് ക്യാമ്പിലെ

അഭിമുഖം മെയ് അഞ്ചിന്

വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ ഡോക്ടർമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. 179 ദിവസത്തേക്കാണ് നിയമനം. പ്രതിമാസം 60,410 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ

സൗജന്യ കൗൺസിലിങ് ആരംഭിച്ചു.

തരിയോട് കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന് കീഴിൽ സൗജന്യ കൗൺസിലിങ് സേവനം ആരംഭിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൗൺസിലറുടെ സേവനം ലഭ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗപ്പെടുത്താം. ഫോൺ: 8111821532 Facebook Twitter

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.