ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്കായി ഹാജരാകാനായി വ്യക്തികള്‍ക്ക് വാട്സാപ്പോ മറ്റ് ഇലക്‌ട്രോണിക് ഡിവൈസുകളോ വഴി നോട്ടീസ് നല്‍കരുതെന്ന് പോലീസിനോട് സുപ്രീം കോടതി. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷൻ 41/A പ്രകാരം കുറ്റാരോപിതർക്കും പ്രതികള്‍ക്കും ഉള്ള നോട്ടീസ് നല്‍കുന്നത് സംബന്ധിച്ചാണ് സുപ്രീം കോടതി നിർദ്ദേശം. സിആർപിസി, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത പ്രകാരം അംഗീകരിക്കപ്പെട്ടതും നിർദ്ദേശിച്ചിട്ടുള്ളതുമായ സേവന രീതിക്ക് പകരമായി വാട്സാപ്പോ മറ്റ് ഇലക്‌ട്രോണിക് ഡിവൈസുകളോ വഴിയുള്ള അറിയിപ്പ് സേവനം അംഗീകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. CrPC/BNSS പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന സേവന രീതിയിലൂടെ മാത്രമേ നോട്ടീസ് നല്‍കാവൂ എന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എം.എം സുന്ദ്രേഷും ജസ്റ്റിസ് രാജേഷ് ബിന്ദലും അടങ്ങുന്ന ബെഞ്ചാണ് ഈ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അനാവശ്യ അറസ്റ്റുകള്‍ തടയാനും അർഹരായ വിചാരണത്തടവുകാർക്ക് ജാമ്യം അനുവദിക്കുന്നത് വേഗത്തിലാക്കാനുമായി സതേന്ദർ കുമാർ ആൻ്റില്‍ വേഴ്സസ് സിബിഐ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതാത് പോലീസ് സംവിധാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിർദേശം നല്‍കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ: Onam Bumper BR-105 (04/10/2025) നറുക്കെടുപ്പ് പൂർണ ഫലം
1st Prize Rs.25,00,00,000/- [Rs.25 Crores](Common to all series) TH 577825 Agent Name: Agency No.:. 🔳Consolation Prize Rs.5,00,000/- (Remaining all series) TA 577825 TB 577825 TC