56 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ 26 കാരൻറെ ശിക്ഷ പരിഗണിക്കുന്നത് ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച കോടതി

ഇരുപത്താറുകാൻ തന്നെക്കാള്‍ പ്രായമുള്ള ഭാര്യയെ ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കോടതി തെളിവെടുപ്പ് ആരംഭിച്ചു.കാരക്കോണം ത്രേസ്യാപുരം ശാഖാ നിവാസില്‍ ഫിലോമിനയുടെ മകള്‍ ശാഖ കുമാരി (51 )യുടെ കൊലപാതകത്തിലാണ് കോടതി നടപടി. ഇന്നലെയാണ് നെയ്യാറ്റിൻകര അഡിഷണല്‍ ജില്ല കോടതി തെളിവെടുപ്പ് ആരംഭിച്ചത്.

കേസിലെ പ്രതിയായ അരുണിന്റെ വസ്ത്രങ്ങളും ശാഖകുമാരി ധരിച്ചിരുന്ന വസ്ത്രങ്ങളും കോടതിയില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു.കൊലപാതകം ചെയ്യാൻ ഉപയോഗിച്ച ഇലക്‌ട്രിക് വയറുകളും സാക്ഷികള്‍ തിരിച്ചറിഞ്ഞു.അതേസമയം, ജില്ല ജഡ്ജി എ. എം. ബഷീർ മുമ്ബാകെയാണ് ശാഖകുമാരിയുടെ കേസ് വിചാരണ നടക്കുന്നത്. ഷാരോണ്‍ വധക്കേസിലും കോവളം ശാന്തകുമാരി വധക്കേസിലും പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത് ജില്ല ജഡ്ജി എ. എം. ബഷീറായിരുന്നു.2020 ഡിസംബർ 25നാണ് ശാഖ കുമാരിയെ ഭർത്താവ് അരുണ്‍ വൈദ്യുതിഷോക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്തിയത്.

പ്രായത്തില്‍ കുറവായിരുന്ന ബാലരാമപുരം സ്വദേശി അരുണ്‍ ശാഖ കുമാരിയെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് പൊളിഞ്ഞത്. ശാഖ കുമാരിക്ക് ഷോക്കേറ്റു എന്നു പറഞ്ഞാണ് കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍, ശാഖകുമാരിയുടെ മരണം നടന്ന് ഏറെ സമയം കഴിഞ്ഞിരുന്നുവെന്ന് ആശുപത്രി അധികൃതർ വെള്ളറട പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് അരുണിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

പബ്‌ളിക് പ്രോസിക്യൂട്ടർ എ. അജികുമാറാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്.2020 ഒക്ടോബറിലാണ് ശാഖ കുമാരിയെ അരുണ്‍ വിവാഹം കഴിച്ചത് . ഒരു കുഞ്ഞു വേണമെന്നാവശ്യപ്പെട്ട് ഭാര്യ വഴക്കുണ്ടാക്കിയതിനെത്തുടർന്ന് ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബർ 26നാണ് കൊലപാതകം നടന്നത്.

നെയ്യാറ്റിൻകരയില്‍ ബ്യുട്ടി പാർലർ നടത്തി വരികയായിരുന്ന ശാഖ നേരത്തെ ഇവർ ഒറ്റയ്ക്ക് ആയിരുന്നു താമസം. പിന്നീടാണ് നെയ്യാറ്റിൻകര സ്വദേശി അരുണുമായി ഇവർ സൗഹൃദത്തില്‍ ആകുന്നത്. പ്രായം കുറവുള്ള അരുണും മധ്യവയസ്കയായ ശാഖയും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോ പുറത്ത് വന്നത് ഇരുവർക്കും ഇടയില്‍ പ്രശ്നങ്ങള്‍ സൃഷിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നല്‍കിയിരുന്നു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.