ഭാര്യയുടെ പീഡനത്തെക്കുറിച്ച് ശവപ്പെട്ടിയിൽ കുറിക്കണമെന്ന യുവാവിന്റെ ആഗ്രഹം നിറവേറ്റി ബന്ധുക്കൾ: വിചിത്ര സംഭവത്തിന്റെ വിശദാംശങ്ങൾ

ഭാര്യയുടെ പീഡനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പീറ്റര്‍ എന്ന യുവാവാണ് ഭാര്യ ഫീബെക്കെതിരെ (പിങ്കി) ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചതിനുശേഷം ജീവനൊടുക്കിയത്.’അച്ഛന്‍ എന്നോട് ക്ഷമിക്കണം. പിങ്കി എന്നെ കൊല്ലുകയാണ്. എന്റെ മരണമാണ് അവള്‍ ആഗ്രഹിക്കുന്നത്. മാനസികമായി തളര്‍ന്നു, ജോലി പോയി, മനസമാധാനം ഇല്ല. ഇനിയിങ്ങനെ ജീവിക്കാന്‍ വയ്യ. ഭാര്യയുടെ പീഡനമാണ് മരണത്തിന് കാരണം എന്ന് എന്റെ ശവപ്പെട്ടിയില്‍ എഴുതിവയ്ക്കണം’-എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

കഴിഞ്ഞ മൂന്നുമാസത്തോളമായി ദമ്ബതികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ പോയ ബന്ധുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇരുവരും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. പ്രശ്നങ്ങള്‍ രൂക്ഷമായതോടെ രണ്ടുപേരും രണ്ടിടത്തായിരുന്നു താമസം. വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കേസ് നടക്കുകയാണ്. ഇതിനിടെ നഷ്ടപരിഹാരമായി പിങ്കി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതും പീറ്ററിനെ തളര്‍ത്തിയെന്ന് സഹോദരന്‍ ജോയല്‍ പറഞ്ഞു.

മകനെ ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയെന്ന് പീറ്ററുടെ പിതാവ് ഒബ്ബയ്യ ആരോപിച്ചു. പീറ്ററിനോട് വഴക്കിട്ട് പിങ്കി സ്വന്തം വീട്ടിലേയ്ക്ക് പോയി. തിരികെ വിളിച്ചപ്പോള്‍ ഇനി പീറ്റര്‍ മരിച്ചെന്ന് കേട്ടാലും തിരികെ വരില്ല എന്നായിരുന്നു മറുപടി. പിങ്കിയുടെ സഹോദരനാണ് 20 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഒരിക്കല്‍ മകന്‍ ഓഫീസിലായിരുന്നപ്പോള്‍ പിങ്കി വിളിച്ചു. ഫോണിലൂടെ രണ്ടുപേരും വഴക്കായി. ഇതോടെ ഓഫീസില്‍ മോശമായി പെരുമാറിയെന്ന് പറഞ്ഞ് പീറ്ററുടെ ജോലി പോയെന്നും പിതാവ് പറഞ്ഞു.

സംഭവത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ആത്മഹത്യാക്കുറിപ്പടക്കം പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കേരളം പിടിക്കാനുറച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധിയെത്തും

യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ രാഹുൽ ഗാന്ധി മാർച്ച് 25ന് കേരളത്തിലെത്തും. 25ന് കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലാവും യുഡിഎഫിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 9ന് കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ

നിയമസഭാ തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം സജ്ജം

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര പരിഹാരം കാണുന്നതിനും എംസിസി ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍

എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ

‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’; പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പീച്ചങ്കോട്, കുണ്ടോണിക്കുന്ന്, നടക്കല്‍, തരുവണ പമ്പ്, പൊരുന്നന്നൂര്‍, ഏഴാംമൈല്‍, പരിയാരമുക്ക്, കോക്കടവ്, ഉപ്പുനട, കട്ടയാട്, കരിങ്ങാരി, പാലിയാണ, മഴുവന്നൂര്‍, കക്കടവ്, എള്ളുമന്ദം പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 24) രാവിലെ

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.