‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’; പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന വിഷയം സംസാരിക്കുമ്പോഴാണ് സദസില്‍ നിന്നും ഒരാള്‍ ചോദ്യം ചോദിക്കാൻ ശ്രമിച്ചത്. ‘ഒരു ചോദ്യം’ എന്നായിരുന്നു ഇയാൾ പറഞ്ഞത്. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഇയാൾക്ക് മറുപടിയായി ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്ന് പറയുകയായിരുന്നു.

നാടിന്റെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാണ് നമ്മുടെ നാട്ടിലെ റോഡുകളാകെ നല്ല നിലയിലാക്കിയത്. നിങ്ങള്‍ എല്ലാവരും ശ്രദ്ധിച്ച കാര്യമാണ്, കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. ആ ആവശ്യം നിറവേറ്റുന്നതിന് നമ്മുടെ കയ്യില്‍ വേണ്ടത്ര കാശില്ലെന്നാണ് പ്രശ്‌നം. അത് ഖജനാവിനെ ആശ്രയിച്ചാണിരിക്കുന്നത്’, എന്നിങ്ങനെ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം നടന്നത്. മറുപടിക്ക് ശേഷം ചെറുപുഞ്ചിരിയോടെ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. കോന്നിയില്‍ സിറ്റിങ് എംഎല്‍എ കെ യു ജനീഷ് കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

കേരളം പിടിക്കാനുറച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധിയെത്തും

യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ രാഹുൽ ഗാന്ധി മാർച്ച് 25ന് കേരളത്തിലെത്തും. 25ന് കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലാവും യുഡിഎഫിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 9ന് കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ

നിയമസഭാ തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം സജ്ജം

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര പരിഹാരം കാണുന്നതിനും എംസിസി ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍

എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ

‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’; പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പീച്ചങ്കോട്, കുണ്ടോണിക്കുന്ന്, നടക്കല്‍, തരുവണ പമ്പ്, പൊരുന്നന്നൂര്‍, ഏഴാംമൈല്‍, പരിയാരമുക്ക്, കോക്കടവ്, ഉപ്പുനട, കട്ടയാട്, കരിങ്ങാരി, പാലിയാണ, മഴുവന്നൂര്‍, കക്കടവ്, എള്ളുമന്ദം പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 24) രാവിലെ

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.