മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗത്തിന്റെ
നേതൃത്വത്തിൽ ഏറ്റവും നൂതനമായ ലേസർ സാങ്കേതിക വിദ്യയുടെ പിന്തുണ യോടെ പുതിയ ഡെർമറ്റോളജി കെയർ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീറും ത്വക്ക് രോഗ വിഭാഗം മേധാവി ഡോ.ജയദേവ് ബി ബെഡ്‌കരൂറും സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു. ശരീരത്തിൽ വൈരൂപ്യം ഉണ്ടാക്കുന്ന വെള്ളപ്പാണ്ടി നുള്ള വിറ്റിലിഗോ സർജറി, അമിതമായ രോമ വളർച്ച, ടാറ്റൂ നീക്കം ചെയ്യൽ, മുഖകുരുവിന്റെ പാടുകൾ, കലകൾ എന്നിവയ്ക്ക് സുരക്ഷിതവും വേദന രഹിതവുമായ ലേസർ ചികിത്സ,മുടി കൊഴിച്ചിൽ, കഷണ്ടി, മുഖത്തെ പാടു കൾ എന്നിവയ്ക്ക് പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പി, ഇലക്ട്രോകോട്ടറി, റേഡിയോ ഫ്രീക്വൻസി, ക്രയോതെറാപ്പി, തുടങ്ങിയ ചികിത്സകൾ വിദഗ്‌ധരായ പ്രൊഫ സർമാരുടെ നേതൃത്വത്തിൽ ഇപ്പോൾ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ത്വക്ക് രോഗ വിഭാഗത്തിൽ ലഭ്യമാണ്. കൂടാതെ 2025 ഫെബ്രുവരി 28 വരെ യുള്ള എല്ലാ ലേസർ ചികിത്സകൾക്കും പ്രത്യേക ഇളവുകൾ ലഭ്യമാണ്. ചട ങ്ങിൽ ത്വക്ക് രോഗ വിഭാഗം കൺസൾട്ടൻ്റുമാരായ ഡോ.പമീല തെരേസ ജോസഫ്, ഡോ. അളക ജെ മോഹൻ, ഡോ.അനഘ കെ വി, തുടങ്ങിയവരും സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 811188 5061 എന്ന നമ്പറിൽ വിളിക്കുക.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ