ജൂബിലി വർഷ പദയാത്രയും പ്രവർത്തന വർഷ ഉദ്ഘാടനവും സംഘടിപ്പിച്ചു.

മാനന്തവാടി : ആഗോള കത്തോലിക്ക സഭ 2025 ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മാനന്തവാടി രൂപത കാര്യാലയത്തിൽ അദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവ് ഫ്ലാഗ് ഓഫ് ചെയ്ത പദയാത്ര കണിയാരം കത്തീഡ്രൽ ദേവാലയത്തിൽ സമാപിച്ചു. രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ ആദ്ധ്യക്ഷത വഹിച്ച കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ പ്രവർത്തന വർഷ ഉദ്ഘാടനം, മുൻ രൂപത പ്രസിഡന്റ് ആന്റണി മങ്കടപ്ര ഉദ്ഘാടനം ചെയ്തു. 2025 വർഷത്തെ പദ്ധതിയായ _എന്റെ ഗ്രാമം_ ലോഗോ ഫെഡർ ഫൗണ്ടോഷൻ ജനറൽ മാനേജർ ഫാ. റിൻസൺ നെല്ലിമലയിൽ പ്രകാശനം ചെയ്തു. 2024 വർഷത്തെ ഭാരവാഹികളെ വേദിയിൽ വെച്ച് ഫാ. ബിജു തൊണ്ടിപ്പറമ്പിൽ ആദരിച്ചു. രൂപത ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, ഫാ സോണി വാഴക്കാട് ,ഫാ. അമൽ മന്ത്രിക്കൽ, രുപത വൈസ് പ്രസിഡന്റ് ആഷ്ണ പാലാരിക്കുന്നേൽ, രൂപത സെക്രട്ടറി ഡ്യൂണ കിഴക്കേമണ്ണൂർ, ട്രഷറർ നവീൻ പുലകുടിയിൽ, കോ ഓർഡിനേറ്റർ ജോബിൻ തടത്തിൽ, രുപത ആനിമേറ്റർ സി. ബെൻസി ജോസ് എസ്.എച്ച്, മാനന്തവാടി മേഖല പ്രസിഡന്റ് അഭിനവ് കട്ടിക്കാനായിൽ, മേഖല ആനിമേറ്റർ സി.ജിനി എഫ്.സി.സി തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നുമായി 200 ൽ പരം യുവജനങ്ങൾ പങ്കെടുത്തു.

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.